ന്യൂജേഴ്സി: കടമ്പനാട് പുത്തന്‍വീട്ടില്‍ പരേതരായ കെ. ജി. തോമസിന്‍റെയും ചിന്നമ്മ തോമസിന്‍റെയും മകന്‍ സാമുവേല്‍ തോമസ് (ജോസുകുട്ടി – 68), ജുലൈ 25 ന് നിര്യാതനായി.
ശവസംസ്കാരച്ചടങ്ങുകള്‍ ഓഗസ്റ്റ് 2, 3 തീയതികളില്‍ ന്യജേഴ്സിയിലെ മിഡ്‌ലാന്‍ഡ് പാര്‍ക്ക് സെന്‍റ് സ്റ്റീഫന്‍സ് ദൈവാലയത്തില്‍ വെച്ച് നടത്തപ്പെടും.
ഭാര്യ ലിസി തോമസ് പന്തളം കുരമ്പാല ആലുംമൂട്ടില്‍ മുകുളുംപുറത്ത് കുടുംബാംഗമാണ്.
മക്കള്‍: ബിജോയ് തോമസ്, ഏഞ്ചല തോമസ്.
സഹോദരങ്ങള്‍: തോമസ് & പൊന്നമ്മ അലക്സാണ്ടര്‍, പരേതനായ ജോര്‍ജ് തോമസ് & ലീലാമ്മ, ജെയിംസ് & മേരി തോമസ്, സൂസമ്മ & കെ.ജി. തോമസ്, പരേതയായ മോളി മാത്യു & ഫാ. ഡോ. ബാബു കെ. മാത്യു, റോയ് തോമസ് (എല്ലാവരും യു.എസ്. എ.യില്‍).