വയനാട്: ഉരുൾപൊട്ടലിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് (ജൂലൈ 30) നിരവധി പ്രദേശങ്ങൾ ഒറ്റപ്പെട്ടതായി റിപ്പോർട്ട്. ഉരുൾപൊട്ടലിനെ തുടർന്ന് മേപ്പാടി, മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ ജനങ്ങൾ ഒറ്റപ്പെട്ടു. മേഖലയിലേക്കുള്ള പാലവും റോഡും ഒലിച്ചുപോയതിനാൽ മേഖലയിൽ രക്ഷാപ്രവർത്തനം നടത്താനാകില്ലെന്ന് അധികൃതർ പറയുന്നു.
ഇന്ന് (ജൂലൈ 30) പുലര്‍ച്ചെയാണ് വയനാട്ടിലെ മേപ്പാടി, മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായത്. അപകടത്തില്‍ മൂന്ന് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 19 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.