ഹൂസ്റ്റണ്‍: ആഗോള കാലാവസ്ഥ വ്യതിയാനത്തിൽ പരിസ്ഥിതിക്കുള്ള പ്രാധാന്യം എടുത്തു പറഞ്ഞുകൊണ്ട് കേന്ദ്ര ഗവൺമെന്റിന്റെ ഒരു വൃക്ഷത്തൈ നടീൽ പദ്ധതിയുടെ ഭാഗമായി സെൻറ്. തോമസ് മാർത്തോമാ പള്ളി പരിസരത്ത് നാരക തൈകൾ നട്ട് ഡി.സി. മഞ്ജുനാഥ് ( കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ,ഹൂസ്റ്റൺ) ഉദ്ഘാടനം നിർവഹിച്ചു.
ഭാവി തലമുറയ്ക്കും ഇതുപോലെയുള്ള പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പ്രചോദനം നൽകി പ്രകൃതിയെ ഫലഫൂയിഷ്ടം ആക്കണമെന്നും സമ്മേളനത്തിൽ മഞ്ജുനാഥ് ആഹ്വാനം ചെയ്തു.
റവ. സോനു വർഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വെരി. റവ. ഡോ. ചെറിയാൻ തോമസ്, റവ. റ്റി.കെ. ജോൺ എന്നിവർ ആശംസ പ്രസംഗം നടത്തി. ഇടവക വിശ്വാസികളെ കൂടാതെ ഭാരവാഹികളായ ജുനു സാം, ജതീഷ് വർഗീസ്, ഷെലിൻ ജോൺ എന്നിവരും പങ്കെടുത്തു.
ക്രിസ് ചെറിയാൻ സ്വാഗതവും, വെരി. റവ. ഡോ. ചെറിയാൻ തോമസ് നന്ദിയും അർപ്പിച്ചു.