സംസ്ഥാനത്ത് അതിതീവ്രമായ മഴ; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതുകൊണ്ട് ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 1) അവധി പ്രഖ്യാപിച്ചു. പാലക്കാട്, തൃശൂർ, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അതത് ജില്ലകളിലെ കലക്ടർമാരാണ് അവധി പ്രഖ്യാപിച്ചത്.

പ്രൊഫഷണൽ കോളേജുകൾ, സംസ്ഥാനം, സിബിഎസ്ഇ, ഐസിഎസ്‌സി സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

Print Friendly, PDF & Email

Leave a Comment

More News