വയനാട്‌ ദുരന്തം- പ്രവാസി വെൽഫെയർ അനുശോചിച്ചു

ദോഹ : വയനാട് മുണ്ടക്കൈയില്‍ ഉരുള്‍ പൊട്ടി നിരവധി പേരുടെ ജീവന്‍ നഷ്ടമായ ദുരന്തത്തില്‍ പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മറ്റി അഗാധമായ ദു:ഖം രേഖപ്പെടുത്തി. ഈ മേഖലയിൽ പ്രയാസം അനുഭവിക്കുന്നവർക്ക്‌ സാധ്യമായ സഹായങ്ങൾ ചെയ്യാനും യോഗം തീരുമാനിച്ചു. ദുരന്ത മേഖലയിൽ സന്നദ്ധപ്രവർത്തനം നടത്തുന്ന ടീം വെൽഫെയറുമായി ചേർന്നുകൊണ്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. പ്രവാസി വെല്‍ഫയര്‍ ഖത്തർ സംസ്ഥാന കമ്മറ്റിയംഗം ലത കൃഷ്ണയുടെ നേതൃത്വത്തില്‍ അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തങ്ങള്‍ ഇപ്പോൾ നാട്ടിൽ നടന്നു വരുന്നുണ്ട് ദുരന്തത്തിനിരയായവരൂടെയും പ്രയാസമനുഭവിക്കുന്നവരുടെയും ഖത്തറിലെ ബന്ധുക്കള്‍ക്കായി പ്രവാസി വെല്‍ഫെയര്‍ ഹെല്പ് ഡെസ്ക് ആരംഭിച്ചു. സഹായങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി 66575877, 55630436 എന്നീ എന്നമ്പറുകളിൽ ബന്ധപ്പെടാം. ഖത്തറിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജനറൽ സെക്രട്ടറി താസീൻ അമീൻ കൺവീനറായി ഒരു കമ്മിറ്റിക്ക് രൂപം നൽകി

ഉറങ്ങിക്കിടക്കുമ്പോള്‍ ഉണ്ടായ മഴവെള്ളപ്പാച്ചലില്‍ ഒരു ഗ്രാമം തന്നെ തുടച്ച് നീക്കപ്പെട്ടിരിക്കുകയാണ്‌. ജീവന്‍ തിരിച്ച് കിട്ടിയവര്‍ക്ക് തന്നെ ഉറ്റവരെയും അവരുടെ സമ്പാദ്ധ്യങ്ങളുമെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു എന്നത് വേദനാജനമാണ്‌. നിരവധി പേര്‍ സ്വന്തക്കാര്‍ എവിടെയെന്ന് അറിയാതെ ആശുപത്രികളിലും വിവിധ ദുരിതാശ്വാസ കേമ്പിലുമാണ്‌. ഇനിയും എത്രപേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നു എന്ന് വ്യക്തമല്ലാത്തത് ദുരന്തത്തിന്റെ വ്യാപ്തിയുടെ ആഴം തിട്ടപ്പെടുത്താനായിട്ടില്ല. അപകടം നടന്നയുടന്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച സര്‍ക്കാര്‍ സംവിധാനങ്ങളും പ്രതികൂല സാഹചര്യത്തിലും ദുരന്തഭൂമിയില്‍ കുതിച്ചെത്തി കര്‍മ്മനിരതരായ ജീവന്‍ രക്ഷാ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും മരണ നിരക്ക് അല്പമെങ്കിലും കുറച്ചത്. ആവർത്തിക്കപ്പെടുന്ന പ്രകൃതി ദുരന്തങ്ങൾ നാം ജീവിക്കുന്ന പ്രകൃതിയോടും ചുറ്റുപാടിനോടും കൂറു കാണിക്കാൻ നമ്മെ പ്രേരിപ്പിക്കേണ്ടതുണ്ട്. പരിസ്ഥിതിയെ കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകൾ പൊളിച്ച് എഴുതേണ്ടതുണ്ടെന്നും സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു.

യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ടുമാരായ സാദിഖ് അലി, മജീദ് അലി, അനീസ് റഹ്മാന്‍ മാള, ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍, ആക്ടിംഗ് ജനറല്‍ സെക്രട്ടറി റഷീദ് കൊല്ലം, മുനീഷ് എ സി, മുഹമ്മദ്‌ റാഫി, സകീന അബ്ദുല്ല, തുടങ്ങിയവര്‍ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News