വയനാട് ദുരന്ത ഭൂമിയിൽ കാരുണ്യ സ്പർശമായി എടത്വ ടൗൺ ലയൺസ് ക്ലബ്ബിന്റെ ‘സേവ് വയനാട് പ്രോജക്ട് ‘ ആരംഭിച്ചു

എടത്വാ: ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് തീരാവേദനയിൽ കഴിയുന്ന വയനാട്ടിലെ ദുരന്തബാധിതർക്ക് കൈതാങ്ങാകാൻ എടത്വാ ടൗൺ ലയൺസ് ക്ലബ്ബ് സേവ് വയനാട് പ്രോജക്ട് ആരംഭിച്ചു.

സേവ് വയനാട് പ്രോജക്ടിന്റെ ഉദ്ഘാടനം കല്ലുപുരയ്ക്ക്ൽ രഞ്ജു ഏബ്രഹാമിൽ നിന്ന് ആദ്യ സംഭവന സ്വീകരിച്ച് ലയൺസ് ക്ളബ് സോൺ ചെയർമാൻ എംജെഎഫ് സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ക്ളബ് ചാർട്ടർ സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. സെന്റ് ജോർജ്ജ് ടൂറിസ്റ്റ് ഹോം ഡയറക്ടർ മാത്യൂ തോമസ് ചിറയിൽ മുഖ്യ സന്ദേശം നല്‍കി. ലയൺസ് ക്ളബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പില്‍ സഹായം എത്തിച്ചുതുടങ്ങി. ആഗസ്റ്റ് 2 വൈകിട്ട് 5 വരെ എടത്വാ സെന്റ് ജോർജ് ടൂറിസ്റ്റ് ഹോമിൽ പ്രവർത്തിക്കുന്ന പ്രത്യേക കൗണ്ടർ പമ്പാ ബോട്ട് റേസ് ക്ലബ് ചീഫ് കോഓർഡിനേറ്റർ അഞ്ചു ജോൺ കോച്ചേരി ഉദ്ഘാടനം ചെയ്തു. പ്രൊജക്ട് കോഓർഡിനേറ്റർമാരായ ലയൺ വിൻസൻ കടുമത്ത്, ലയൺ മോഡി കന്നേൽ എന്നിവർ പ്രസംഗിച്ചു. ദുരന്ത ഭൂമിയിൽ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ അവശ്യ സാധനങ്ങൾ സമാഹരിച്ച് നല്‍കുന്നതോടൊപ്പം പുനരധിവാസ പദ്ധതിയില്‍ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പങ്കാളിയാകുമെന്ന് ചാർട്ടർ പ്രസിഡന്റ് ബിൽബി മാത്യു കണ്ടത്തിൽ അറിയിച്ചു.

വയനാട് ദുരന്ത ബാധിത മേഖലയില്‍ എടത്വ ടൗൺ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സേവ് വയനാട് പ്രോജക്ടിന് വേണ്ടി ആദ്യ സംഭാവന നല്‍കിയ അമിച്ചകരി ഇമ്മാനുവേല്‍ ബോട്ട് ക്ലബ് രക്ഷാധികാരിയും, പമ്പ ബോട്ട് റേസ് ക്ലബ് പ്രഥമ മാനവ സേവ പുരസ്ക്കാര ജേതാവുമായ പ്രവാസി കല്ലുപുരയ്ക്ക്ൽ രഞ്ജു ഏബ്രഹാമിനെ ലയൺസ് ക്ലബ് സോൺ ചെയർമാൻ എംജെഎഫ് സുരേന്ദ്രന്‍ ബാബു അനുമോദിച്ചു.

Print Friendly, PDF & Email

Leave a Comment

More News