ചിങ്ങം: ഇന്ന് നിങ്ങൾ പൊതുവെ ആത്മവിശ്വാസത്തോടെ കാര്യങ്ങളെ നേരിടും. ജോലിസംബന്ധമായ വിഷയങ്ങളിൽ നിങ്ങൾക്ക് ഉറച്ച തീരുമാനം എടുക്കാൻ കഴിയും. ഇന്ന് നിങ്ങളുടെ ജോലികൾ പൂർത്തീകരിക്കുന്നതിനോ. ചെയ്യുന്ന കാര്യങ്ങളിൽ വിജയം നേടുന്നതിനോ ഒരു ബുദ്ധിമുട്ടും ഉണ്ടായിരിക്കില്ല.
തുലാം: തീർപ്പുകൽപ്പിക്കാത്ത വ്യവഹാര വിഷയങ്ങൾ ഉണ്ടെങ്കിൽ ഇന്ന് അത് കോടതി മുഖാന്തരിമോ കോടതിക്കു പുറത്ത് വച്ചോ ഉള്ള ഒത്തുതീർപ്പിലൂടെ പരിഹരിക്കാനാകും. ഇന്ന് നിങ്ങളുടെ ജോലിഭാരം വളരെ ലളിതമായിത്തീരും. അതുപോലെ പ്രശ്നബാധിത സാഹചര്യങ്ങളിൽ നിന്ന് പുറത്ത് പോകാനുള്ള വഴി നിങ്ങൾ കണ്ടെത്തുകയും ചെയ്യും.
വൃശ്ചികം: ഇന്ന് നിങ്ങൾ ജോലിയിൽ വ്യാപൃതനായിരിക്കും. പകൽ സമയത് നിങ്ങൾ കർത്തവ്യത്താലും ഉത്തരവാദിത്തത്താലും നിറഞ്ഞിരിക്കും. എന്നിരുന്നാലും വൈകുന്നേരത്തോടു കൂടി ഇത് മാറും. സുഹൃത്തുക്കളോടൊപ്പമുള്ള യാത്ര നിങ്ങൾക്ക് ഉല്ലാസം നൽകും.
ധനു: ഇന്ന് നിങ്ങൾ ചില വിവാദങ്ങളിൽ പെടാനിടയുണ്ട്. ഇതിൽ പരാജയപ്പെടാനും സാധ്യതയുണ്ട്. കാര്യക്ഷങ്ങൾ ക്ഷമയോട് കൂടി കേൾക്കാനും അവയുടെ ആശയങ്ങളെ ഉൾക്കൊള്ളാനും ശ്രമിച്ചാൽ ഇന്ന് നിങ്ങൾക്ക് തന്നെ നിങ്ങളെ നിയന്ത്രിക്കാനാകും.
മകരം: ഇന്ന് നിങ്ങൾക്ക് അമിതമായി ഊർജം ആവശ്യമുള്ള ഒരു ദിവസമാണ്. ബുദ്ധിയും വിവേകവും ആവശ്യമുള്ള ജോലികൾ ഇന്ന് നിങ്ങൾ എടുക്കരുത്. ഇത് നിങ്ങളുടെ ജോലിഭാരം കുറയ്ക്കുന്നതിനു സഹായിക്കും. സൂക്ഷ്മപരിശോധന നടത്തുന്നത് ജോലിക്കിടയിലെ തെറ്റുകൾ കുറയ്ക്കാൻ സഹായിക്കും.
കുംഭം: വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ശ്രേഷ്ഠമായ ഫലങ്ങൾ ഇന്ന് നിങ്ങൾക്ക് ഉണ്ടാകും. നിങ്ങൾ മറ്റുള്ളവർക്കിടയിൽ ഊജ്ജസ്വലനായി വർത്തിക്കും. നിങ്ങളുടെ പ്രതിഛായയിൽ സ്വയം ശ്രദ്ധാലുവായിരിക്കുക. അതിമോഹം ഉള്ളവനാകരുത്. ആളുകളോട് ദയയുള്ളതും കരുണയുള്ളതുമായ സമീപനം സ്വീകരിക്കുക.
മീനം: വളരെ കഠിനമായി അധ്വാനിക്കുന്നവർക്ക് ഇന്നു ഒരു നല്ല ദിവസമാണ്. പുതുമയും സർഗാത്മകതയും നിങ്ങൾ ഇന്നു ജോലിയിൽ കൊണ്ടുവരും. ദൈവത്തിന്റെ അനുഗ്രഹം നിങ്ങളെ വിജയത്തിലേക്കു നയിക്കും. അതുകൊണ്ട് കഠിനമായി പരിശ്രമിക്കുക. പരാജയത്തിൽ നിരാശപ്പെടാതിരിക്കുക.
മേടം: ഇന്ന് നിങ്ങൾക്ക് വിജയങ്ങൾ കൈവരിക്കാനാകും. വ്യക്തമായ കാഴ്ചപ്പാടുള്ള വാക്സാമർഥ്യമുള്ള ഒരാളായിരിക്കും നിങ്ങൾ ഇന്ന്. നിങ്ങളുടെ ആഗ്രഹങ്ങൾ ഇന്ന് നിങ്ങളിലേക്ക് എത്തിച്ചേരും. അതുകൊണ്ട് ജോലിഭാരം കുറവായിരിക്കും. ശുഭാപ്തിവിശ്വാസവും സാമർഥ്യവും ആത്മാർഥമായി ജോലിചെയ്യാൻ നിങ്ങളെ സഹായിക്കും. ദൈവത്തിലെ വിശ്വാസം കൈവെടിയരുത്.
ഇടവം: ഇന്നത്തെ ദിവസം നിങ്ങൾ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം പങ്കിടും. നല്ല ഭക്ഷണവും വിനോദവും നിങ്ങളെ ഉല്ലാസവാനാക്കും.
മിഥുനം: ഇന്ന് നിങ്ങൾക്ക് ഉന്മേഷവും ഉത്സാഹവും നിറഞ്ഞ ഒരു ദിവസമായിരിക്കും. ജീവിതത്തെക്കുറിച്ച് ശുഭാപ്തികരമായുള്ള ഒരു കാഴ്ചപ്പാടായിരിക്കും നിങ്ങൾക്കുണ്ടായിരിക്കുക. അത് നിങ്ങളെ വിജയം നേടാൻ സഹായിക്കും. സ്വതന്ത്രമായി ആഗ്രഹിക്കാനും ഇഷ്ടമുള്ള പ്രവൃത്തി ചെയ്യാനും നിങ്ങൾ ഇന്ന് ആഗ്രഹിക്കും. ദിവസം തിരക്കേറിയതായതിനാൽ അതും നിങ്ങൾക്ക് ബഹുമതികൾ തരും.
കര്‍ക്കടകം: ഇന്ന് കുടുംബത്തില്‍ നിന്ന് സഹായങ്ങള്‍ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. അതിനാല്‍ നിങ്ങളുടെ പരിശ്രമങ്ങള്‍ പാഴായിപോയേക്കാം. നിങ്ങളുടെ കുട്ടികളും വളരെ നിരാശരായിരിക്കും. വീട്ടിൽ അഭിപ്രായഭിന്നതകള്‍ ഉണ്ടാകാം. അയല്‍ക്കാരെ കുറിച്ച് ശ്രദ്ധാലുവായിരിക്കുക. സാഹചര്യങ്ങളെ നേരിടാനുള്ള ശക്തി സംഭരിക്കുക.