ശഹീദ് ഇസ്മായീൽ ഹനിയ്യ ഐക്യദാർഢ്യ പ്രകടനം നടത്തി സോളിഡാരിറ്റി SIO കൊച്ചി സിറ്റി ഘടകം

ശഹീദ് ഇസ്മായിൽ ഹനിയ്യയ്ക്ക് അഭിവാദ്യമർപ്പിച്ചു SIO സോളിഡാരിറ്റി കൊച്ചി സിറ്റി എറണാകുളം നഗരത്തിൽ സംഘടിപ്പിച്ച പ്രകടനം

കൊച്ചി: പലസ്തീൻ വിമോചന പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യയുടെ രക്തസാക്ഷിത്വത്തിൽ അഭിവാദ്യമർപ്പിച്ച് SIO, സോളിഡാരിറ്റി കൊച്ചി സിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം നഗരത്തിൽ പ്രകടനം സംഘടിപ്പിച്ചു.

ഇസ്മായിൽ ഹനിയ്യയുടെ രക്തസാക്ഷിത്വം വിമോചന പോരാട്ടങ്ങൾക്ക് ഊർജം പകരുമെന്ന് അഭിവാദ്യമർപ്പിച്ച് സംസാരിച്ച ജമാഅത്തെ ഇസ്ലാമി കൊച്ചി സിറ്റി പ്രസിഡന്റ്‌ ജമാൽ അസ്ഹരി പറഞ്ഞു. സോളിഡാരിറ്റി കൊച്ചി സിറ്റി പ്രസിഡന്റ്‌ അനീഷ് മുല്ലശ്ശേരി, sio പ്രസിഡന്റ്‌ ഫുആദ് പി. എസ് എന്നിവർ സംസാരിച്ചു. പ്രകടനത്തിനു സോളിഡാരിറ്റി കൊച്ചി സിറ്റി ജനറൽ സെക്രട്ടറി അസ്‌ലം പള്ളുരുത്തി, sio സെക്രട്ടറി ആദിൽ ആഷിഖ് എന്നിവർ നേതൃത്വം നൽകി.

പ്രകടനത്തിനു മുന്നോടിയായി ഇസ്മായിൽ ഹനിയ്യയ്ക്ക് വേണ്ടി മയ്യിത്ത് നമസ്കാരവും നടന്നു.

Print Friendly, PDF & Email

Leave a Comment

More News