വയനാട് ഉരുൾപ്പെട്ടൽ: സഹായഹസ്തവുമായി മൈലപ്പുറം ഹുദ സൺഡേ മദ്റസ വിദ്യാർഥികൾ

ദുരിത ബാധിതര്‍ക്കായി സമാഹരിച്ച ധന സഹായം പീപ്പിൾ ഫൗണ്ടേഷനു വേണ്ടി മാലി ട്രസ്റ്റംഗങ്ങളായ കെ ഹനീഫ്, കെ അബ്ദുൽ വഹാബ് എന്നിവർ ചേർന്ന് സ്വീകരിക്കുന്നു

മലപ്പുറം: വയനാട് മുണ്ടകൈ-ചൂരൽമല പ്രദേശങ്ങളിലെ ഉരുൽപ്പെട്ടലിൽ ദുരിത ബാധിതർക്ക് സഹായഹസ്തവുമായി മലപ്പുറം മൈലപ്പുറം ഹുദ സൺഡേ മദ്റസ വിദ്യാർഥികളും അദ്ധ്യാപകരും. വ്യത്യസ്ത ആവശ്യങ്ങൾക്കായി വിദ്യാർഥികൾ മുമ്പ് സമാഹരിച്ച തുകയില്‍ നിന്നും രക്ഷിതാക്കളുടെ സഹകരണത്തോടെയുമാണ് തങ്ങളുടെ സഹോദരങ്ങൾക്കുള്ള സഹായം വിദ്യാർഥികൾ കൈമാറിയത്. ദുരിത ബാധിതർക്കുള്ള ധനസഹായം പീപ്പിൾ ഫൗണ്ടേഷനു വേണ്ടി മാലി ട്രസ്റ്റംഗങ്ങളായ കെ. ഹനീഫ, കെ അബ്ദുൽ വഹാബ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

മദ്റസ പ്രധാനാദ്ധ്യാപകൻ ടി ആസിഫലി അദ്ധ്യക്ഷനായിരുന്നു. ട്രസ്റ്റ് അംഗം കെ അബ്ദുൽ വഹാബ്, അദ്ധ്യാപകരായ സി തസ്നീം മുബീൻ, എ കെ അലി സാലിം, ടി ഫാത്തിമ വി ടി സയ്യിദ് മുനവ്വർ, കെ പി ജസീല, ഹസീന, ഫാത്തിമ ബീഗം എന്നിവർ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News