ഇറാന്റെ ആക്രമണത്തില്‍ നിന്ന് ഇസ്രായേലിനെ അമേരിക്കയും സഖ്യകക്ഷികളും സം‌രക്ഷിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

ഇറാൻ്റെ ഏത് ആക്രമണത്തിനും മറുപടി നൽകാൻ അമേരിക്കയും സഖ്യകക്ഷികളും പൂർണ സജ്ജമാണെന്നും, ഇറാൻ്റെ ആക്രമണങ്ങളിൽ നിന്ന് ഇസ്രായേലിനെ സംരക്ഷിക്കാനും മേഖലയിൽ വിനാശകരമായ സംഘർഷം തടയാനും അമേരിക്കയും സഖ്യകക്ഷികളും തയ്യാറെടുക്കുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

ഗാസയിൽ ഏകദേശം 10 മാസമായി നീണ്ടുനില്‍ക്കുന്ന യുദ്ധം, ലെബനനിലെ മുതിർന്ന ഹിസ്ബുള്ള കമാൻഡറും ഇറാനിലെ ഹമാസിൻ്റെ ഉന്നത രാഷ്ട്രീയ നേതാവും കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ടതിന് ശേഷം സംഘർഷം വർദ്ധിച്ചു. ഇറാനും സഖ്യകക്ഷികളും ഇസ്രായേലിനെ കുറ്റപ്പെടുത്തുകയും തിരിച്ചടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചതായി ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.

ഏത് സാഹചര്യവും നേരിടാൻ ഇസ്രായേൽ സജ്ജമാണെന്നും നെതന്യാഹു പറഞ്ഞു. നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി ജോർദാൻ വിദേശകാര്യ മന്ത്രി ഇറാനിൽ അപൂർവ സന്ദർശനം നടത്തി. അതേസമയം പെൻ്റഗൺ മേഖലയിലേക്ക് സുപ്രധാന സൈനിക സഹായം അയച്ചിട്ടുണ്ട്. സാഹചര്യം കൂടുതൽ വഷളാക്കാതിരിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ഫൈനർ എബിസി ന്യൂസിനോട് പറഞ്ഞു.

ഞായറാഴ്ച ടെൽ അവീവിന് സമീപം കത്തി ആക്രമണത്തിൽ 70 വയസ്സുള്ള ഒരു സ്ത്രീയും 80 വയസ്സുള്ള ഒരു പുരുഷനും കൊല്ലപ്പെടുകയും മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേലിലെ മാഗൻ ഡേവിഡ് അഡോം റെസ്ക്യൂ സർവീസ് അറിയിച്ചു. പലസ്തീൻ ഭീകരനാണ് ആക്രമണം നടത്തിയതെന്നും അത് പരാജയപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു.

ഹിസ്ബുള്ളയ്ക്കും ഇസ്രായേലിനും ഇടയിലുള്ള ലെബനീസ് അതിർത്തിയിൽ വെടിവയ്പ്പ് തുടരുകയാണ്. ബെയ്റ്റ് ലെഫിലെ ഒരു വീടിനെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് ലെബനനിലെ ദേശീയ വാർത്താ ഏജൻസി റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായി ലെബനൻ ആരോഗ്യ മന്ത്രാലയം പറഞ്ഞു.

ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തോടെയാണ് ഗാസയിൽ യുദ്ധം ആരംഭിച്ചത്. ഈ ആക്രമണങ്ങളിൽ 1,200 ഓളം പേർ കൊല്ലപ്പെടുകയും 250 ഓളം പേർ ബന്ദികളാകുകയും ചെയ്തു. ഗാസയുടെ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, ഇസ്രയേലിൻ്റെ തിരിച്ചടിയിൽ 39,580 ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്.

 

Print Friendly, PDF & Email

Leave a Comment

More News