ലാസ് വേഗാസില്‍ കത്തി ആക്രമണത്തിലും വെടിവെപ്പിലും മൂന്ന് പേർക്ക് പരിക്ക്

ലാസ് വെഗാസ്: ലാസ് വെഗാസ് നഗരത്തിലെ കാസിനോയിൽ വെടിവെപ്പിലും കത്തി ആക്രമണത്തിലും പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച അതിരാവിലെ 1.30 ന് റെഡ് റോക്ക് കാസിനോ റിസോർട്ട് ആൻഡ് സ്പായിൽ കത്തി ആക്രമണവും വെടിവെപ്പും റിപ്പോർട്ട് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് പേരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.

അക്രമികൾ ആരാണെന്നോ ആക്രമണത്തിൻ്റെ കാരണം എന്താണെന്നോ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, പ്രദേശത്തെ ജനങ്ങൾക്ക് ഭീഷണിയില്ലെന്നും അദ്ദേഹം പറഞ്ഞു. ലാസ് വെഗാസിലെ കാസിനോ വക്താവ് ആക്രമണം സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകാൻ അദ്ദേഹം വിസമ്മതിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News