ഡൊണാൾഡ് ട്രംപ് അടുത്ത അമേരിക്കൻ പ്രസിഡൻ്റാകണമെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ആഗ്രഹം പ്രകടിപ്പിച്ചതായി ക്യൂബയിൽ ഉത്തര കൊറിയയുടെ നയതന്ത്രജ്ഞനായിരുന്ന റി ഇൽ ക്യൂ പറഞ്ഞു. ട്രംപിൻ്റെ കാലത്ത് ആണവായുധ പദ്ധതിയുമായി ബന്ധപ്പെട്ട് യുഎസുമായി ധാരണയിലെത്തുന്നത് എളുപ്പമാകുമെന്ന് ഉത്തര കൊറിയ ഇപ്പോഴും വിശ്വസിക്കുന്നുണ്ടെന്ന് റി ഇൽ പറഞ്ഞു.
വാസ്തവത്തിൽ, കഴിഞ്ഞ മാസം റിപ്പബ്ലിക്കൻ പാർട്ടി കൺവെൻഷനിൽ, ട്രംപ് കിം ജോങ് എന്നെ മിസ് ചെയ്യുന്നുണ്ടാകുമെന്ന് കരുതുന്നതായി പറഞ്ഞിരുന്നു. ഞാൻ പ്രസിഡൻ്റാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദെഹം പറഞ്ഞു. മുൻ ഉത്തരകൊറിയൻ നയതന്ത്രജ്ഞൻ റി ഇൽ പറയുന്നതനുസരിച്ച്, അമേരിക്കയുമായി ഒത്തുതീർപ്പിലെത്താൻ കിം ജോംഗ് ട്രംപുമായുള്ള ഈ ഊഷ്മളത ഉപയോഗിക്കും.