വാർഷിക ആഘോഷം ഒഴിവാക്കി ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു.
എടത്വാ : സൗഹൃദ വേദി മാവേലിക്കര താലൂക്ക് സമിതിയുടെ ഒന്നാം വാർഷിക ആഘോഷം ഒഴിവാക്കി ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു. എടത്വ മഹാ ജൂബിലി ഹോസ്പിറ്റലിൽ ഡയാലിസിസിന് വിധേയരാകുന്ന സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികള്‍ക്കാണ് കിറ്റുകൾ നല്‍കിയത്.
ചടങ്ങിൽ പ്രസിഡന്റ് ഡി പത്മജാദേവി അദ്ധ്യക്ഷത വഹിച്ചു. കൊച്ചി കമാൻഡർ വർക്സ് എഞ്ചിനീയർ സന്തോഷ് കുമാർ റായ് ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുള മുഖ്യ സന്ദേശം നല്‍കി. സമിതി സെക്രട്ടറി പി പത്മകുമാർ ഡയാലിസിസ് യൂണിറ്റ് ഇൻ ചാർജ് സിസ്റ്റർ ലീമാ റോസ് ചീരംവേലിന് കിറ്റുകൾ കൈമാറി. മഹാ ജൂബിലി ഹോസ്പിറ്റൽ അസിസ്റ്റൻ്റ് അഡ്മിനിസ്‌ട്രേറ്റർ സിസ്റ്റർ റോസി നടുവിലെവീട്, സിസ്റ്റർ ജോസ് ലിൻ ഒറ്റക്കുട ,ജി. കൃഷ്ണൻകുട്ടി,
ട്രഷറർ സുബി വജ്ര, കൺവീനർ റിനി സണ്ണി, എക്സിക്യൂട്ടീവ് അംഗങ്ങളായ ആർ. രമ്യ, എസ് മണിയമ്മ, ജി സുമംഗല, ജി ദേവരാജൻ എന്നിവർ പ്രസംഗിച്ചു.
വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കുവാനുള്ള ലയൺസ് ക്ളബ് ഓഫ് എടത്വ ടൗണിന്റെ സേവ് വയനാട് പ്രോജക്ടിന് പിന്തുണ നല്‍കുവാന്‍ സമിതി തീരുമാനിച്ചു.