ഡാളസ്: പോസ്റ്റ് ഓഫീസ് ജീവനക്കാരായ സാംസണ്‍ പച്ചികരക്കും ജോയ് ഫിലിപ്പിനും സഹപ്രവര്‍ത്തകര്‍ ആഗസ്റ്റ് നാലാം തീയതി ഞായറാഴ്ച കാരോള്‍ട്ടണിലുള്ള ഇന്‍ഡ്യന്‍ ക്രീക്ക് ക്ലബ് ഹൗസില്‍ വച്ച് ഊഷ്മളമായ റിട്ടയര്‍മെന്റ് പാര്‍ട്ടി നല്‍കി. ക്ലബ് ഹൗസിന്റെ കവാടത്തില്‍ വച്ചു തന്നെ 30 വര്‍ഷം പൂര്‍ത്തിയാക്കിയ സാംസണിന് സോഫിയ ജേക്കബും 26 വര്‍ഷം പൂര്‍ത്തിയാക്കിയ ജോയിക്ക് ബിജലി ബാബുവും പൂച്ചെണ്ടു നല്‍കി ആദരിച്ചു.
പരിശൂദ്ധന്മാവിന്റെ ഗാനമാലാപിച്ചു കൊണ്ട് പരിപാടികള്‍ക്ക് തുടക്കമിട്ടു. പിന്നീട് ഓരോ സഹപ്രവര്‍ത്തകരും തങ്ങളുടെ ജോലിയില്‍ ഇവരുമായി പങ്കിട്ട നല്ല നിമിഷങ്ങള്‍ പങ്കു വച്ചത് വളരെയധികം ഹ്യദ്യവും വൈകാരിമായ തലത്തില്‍ എത്തിച്ച ഒരു അനുഭവമായിരുന്നു”വയനാടിലെ പ്രക്യതി ക്ഷോഭത്തില്‍ കഷ്ടത അനുഭവിക്കുന്ന തങ്ങളുടെ സഹോദരങ്ങളെ അനുശോചനം അറിയിച്ച് കൊണ്ട് അവരുടെ ദു:ഖത്തില്‍ പങ്കു ചേരുകയും .അവര്‍ക്കു വേണ്ടി ഒരു നിമിഷം എഴുന്നേറ്റു നിന്നു മൗനമായി പ്രാര്‍ത്ഥിക്കുവാനും ഈ കൂട്ടായ്മ മറന്നില്ല.
ജോലിക്കിടയില്‍ രാഷ്ട്രിയവും ബൈബിളും എല്ലാം ഇവരുടെ ചര്‍ച്ചകളില്‍ കടന്നു കൂടിയിട്ടുണ്ട് എന്ന് ഒരു സഹോദരി പറയുകയുണ്ടായി അതുപോലെ തന്നെ ഈ നാട്ടില്‍ എത്തിചേരുവാനും നല്ല കുഞ്ഞുങ്ങളെ തന്ന ദൈവത്തെ മറക്കരുത് എന്ന സന്ദേശം തരുന്ന ദൈവസ്നേഹത്തെ സൂചിപ്പിച്ചു കൊണ്ടുള്ള പാട്ട് ആലപിക്കുകയും ചെയ്തു.
മറ്റൊരു സഹപ്രവര്‍ത്തകയുടെ വാക്കുകള്‍ ഇപ്രകാരമായിരുന്നു. ജോലിയില്‍ ആയിരുന്നാലും എല്ലാവരേയും ഒരുപോലെ സ്നേേഹിച്ച് ജോലി സ്ഥലം ഒരു കുടുംബമായി മാറ്റാന്‍ ഇവര്‍ക്ക് സാധിച്ചു. പണ്ടു പഠിച്ച പദ്യങ്ങള്‍ ഞങ്ങളെ ഇടക്കൊക്കെ ഓര്‍മ്മിപ്പിക്കുമായിരുന്നു.
ബാങ്ക് അക്കൗണ്ട് കൂട്ടുന്നതിനോടൊപ്പം മറ്റൊരു അക്കൗണ്ട് കൂട്ടുന്നതിന്റെ ആവശ്യകഥ കൂടി സൂചിപ്പിച്ചു ഇമോഷണല്‍ ബാങ്ക് അക്കൗണ്ട് കൂട്ടി ജീവിതം ധന്യമാക്കാനുള്ള വഴികള്‍ വിശദികരിച്ചു പറഞ്ഞത് എല്ലാംവര്‍ക്കും രസകരമായി തോന്നി. ”
സാംസനേയും ജോയിയേയും കുറിച്ച് കൂടെ ജോലി ചെയ്ത ഒരാള്‍ സ്വന്തമായി എഴുതി ഈണം പകര്‍ന്ന പാട്ട്
“ഇത്രയും ജോലി ചെയ്ത ജോയിക്കും മംഗളം
ഇതുവരെ വര്‍ക്ക് ചെയ്ത സാംസനും മംഗളം,
ഇവരെ തിരുഹിതം പോലെ നടത്തണമേ”
എന്ന ഈ പാട്ട് പാടിയപ്പോള്‍ സദസ്യര്‍ ഒന്നടങ്കം കൂടെ കൈയ്യടിച്ച് പാടുന്നത് കാണുവാന്‍ സാധിച്ചു.
മറ്റൊരു സഹപ്രവര്‍ത്തക സ്വന്തമായി ഉണ്ടാക്കികൊണ്ടു വന്ന രണ്ടു ചീസ് കേക്കായിരുന്നു അവര്‍ക്ക് വേണ്ടി മുറിച്ചത്. സാംസണും ജോയിയും അവര്‍ക്കു വേണ്ടി സഹപ്രവര്‍ത്തവര്‍ കാണിച്ച സ്നേേഹത്തിന് നന്ദിയും സ്നേഹവും അറിയിച്ചു. ഒരു സ്ഥാപനത്തില്‍ ഒന്നിച്ചു ജോലി ചെയ്തവരുടെ സ്നേേഹത്തിന്റെയും കരുതലിന്റേയും ഒരു ഒത്തു കൂടലായിരുന്നു ഈ റിട്ടയര്‍മെന്റ് പാര്‍ട്ടി. സഹപ്രവര്‍ത്തകര്‍ എല്ലാംവരും കൂടി സ്നേഹവിരുന്നും ഒരുക്കിയിരുന്നു. ഈ ഒത്തുചേരല്‍ സംരഭത്തിന് റോയി ജോണ്‍, തോമസ് തൈമുറിയില്‍ എന്നിവര്‍ നേത്യത്വം നല്‍കി.