കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത വയനാട് ദുരന്തമേഖലയിലെ ജനങ്ങളോട് ജീവിച്ചിരിപ്പുണ്ടെങ്കിൽ വായ്പ തിരിച്ചടയ്ക്കണമെന്ന ധനകാര്യ സ്ഥാപനങ്ങളുടെ നിലപാട് മനുഷത്യ രഹിതവും.പ്രതിഷേധാർഹാവവുമാണന്നും . ദുരന്ത മേഘലയിലെ മുഴുവൻ കടങ്ങളും എഴുതി തള്ളണമെന്നും ദുരന്ത മേഖലയിലെ വിവിധ ക്യാമ്പുകൾ സന്ദർഷിച്ചതിനു ശേഷം എഫ് ഐ ടി യു സംസ്ഥാന പ്രസിഡണ്ട് ജ്യോതിവാസ് പറവൂർ പറഞ്ഞു.
സംസ്ഥാന നേതാക്കൾ ടീം വെൽഫെയർ കളക്ഷൻ പോയിൻ്റിൽ ദുരിത ബാധിതർക്കുള്ള ഒന്നാം ഘട്ട വിഭവ വിതരണം നടത്തുകയും ചെയ്തു ജനറൽ സെക്രട്ടറി തസ്ലീം മമ്പാട്, ട്രഷറർ ഉസ്മാൻമുല്ലക്കര, വൈസ് പ്രസിഡണ്ട് എം എച്ച് മുഹമ്മദ് , സെക്രട്ടറി ഷാനവാസ് പി.ജെ , സംസ്ഥാന സമിതിയംഗം സൈതാലി വലമ്പൂർ,ജില്ല പ്രസിഡണ്ട് ഇബ്രാഹിം എന്നിവർ സംഘത്തിലുണ്ടായിരുന്നു