ചിങ്ങം: എല്ലാം ആഗ്രഹിച്ചതുപോലെ നടക്കണമെന്നില്ല. നിങ്ങള്‍ പ്രതീക്ഷിക്കുന്നത് നടക്കണം എന്ന് ശഠിക്കരുത്. അത്തരം ശാഠ്യങ്ങള്‍ ഇന്ന് മാറ്റിവയ്‌ക്കണം. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത ഒരു ദിവസമാണിന്ന്.
കന്നി: സൗമ്യവും മൃദുഭാഷണ സമീപനവും കാരണം മറ്റുള്ളവര്‍ നിങ്ങളെ ഇഷ്‌ടപ്പെടും. ഇത് ഒന്നിലധികം വഴികളിൽ നിന്ന് പ്രയോജനം ഉണ്ടാകും. ശാരീരികമായും മാനസികമായും നല്ല ആരോഗ്യം ഉണ്ടാകും. ചില നല്ല വാർത്തകൾ നിങ്ങളെ കാത്തിരിക്കുന്നു.
തുലാം: ഇന്നത്തെ ദിവസം ഏറ്റവും പ്രയോജനം ലഭിക്കുന്ന ഒരു ദിവസമായിരിക്കും. പ്രത്യേകിച്ച് ഒരു ഇന്‍റർവ്യൂവിൽ നിന്ന്. അതിനാൽ പ്രത്യാശ നഷ്‌ടപ്പെടുത്താതെ കഠിനമായി പ്രവർത്തിക്കുക. ശ്രമം തുടരുക. നിങ്ങളുടെ പരിശ്രമം ഫലവത്തായിത്തീരും.
വൃശ്ചികം: കമ്പോളത്തിലെ കടുത്ത മത്സരം അതിജീവിക്കാൻ നിങ്ങൾ ഇന്ന് പഠിച്ചേക്കാം. ഇത് മറ്റുള്ളവരുടെ അസൂയ ക്ഷണിച്ചു വരുത്തുകയും അത് നിങ്ങളെ ബുദ്ധിമുട്ടിക്കുകയും ചെയ്യും. എല്ലായ്‌പ്പേഴും ഓർക്കുക, ‘തെറ്റ് ചെയ്യുന്നത് മനുഷ്യ സഹജമാണ്. ക്ഷമിക്കുന്നത് ദൈവികവും’.
ധനു: പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ സാധ്യത. പങ്കാളിയുമായി ചില പ്രധാനപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നിങ്ങളുടെ മനസില്‍ വലിയ സ്ഥാനമുണ്ട്. മനോഹരമായ ഒരു രാത്രിയാണ് നിങ്ങളെ കാത്തിരിക്കുന്നത്.
മകരം: അവിവാഹിതര്‍ ഇന്ന് ഭാവിയെ കുറിച്ച് ചിന്തിക്കും. ഭാവി ജീവിത പങ്കാളിയെ കണ്ടുമുട്ടാന്‍ സാധ്യത ഏറെ. അങ്ങനെ സംഭവിച്ചാല്‍ ഹൃദയം തുറന്ന് സംസാരിക്കുക. മനോഹരമായ നിമിഷങ്ങള്‍ ആസ്വദിക്കുക.
കുംഭം: ജോലിക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായ സമയം. മറ്റുള്ളവരെ സഹായിക്കുന്നത് നല്ലതുതന്നെ. എന്നാല്‍ അതിനുമുന്‍പ് സ്വന്തം ജോലി ചെയ്‌തു തീര്‍ക്കണം. സഹപ്രവര്‍ത്തകരില്‍ നിന്നോ കീഴ്‌ജീവനക്കാരില്‍ നിന്നോ എതിര്‍പ്പ് പ്രതീക്ഷിക്കാം.
മീനം: നിങ്ങളുടെ പതിവ് ദിനചര്യകൾ ഇന്ന് മാറ്റിവയ്‌ക്കുക. ജോലിക്ക് പോകേണ്ട ദിവസമാണെങ്കില്‍ പോലും കഴിയുമെങ്കില്‍ അത് മാറ്റിവച്ച് അല്‍പസമയം വിനോദത്തിനോ വിശ്രമത്തിനോ ആയി മാറ്റിവയ്‌ക്കുക. ഇന്നത്തെ നിങ്ങളുടെ എല്ലാ രസകരവും ഭോഗാസക്തവുമായ പരിശ്രമങ്ങള്‍ നക്ഷത്രങ്ങൾ അനുകൂലിക്കുന്നുണ്ട്. അതിനാൽ, സുഹൃത്തുക്കളുമായോ, കുടുംബവുമായോ ഉള്ള എല്ലാ യാത്രകളും, വിനോദങ്ങളും, ഉല്ലാസങ്ങളും, വിരുന്നുകളും കഴിയുന്നത്ര ആസ്വദിക്കാന്‍ പരിശ്രമിക്കുക.
മേടം: മതിയായ കാരണമില്ലാതെ നിങ്ങളിന്ന് ഉള്‍വലിയും. നിങ്ങള്‍ മറ്റുള്ളവരുടെ വാക്കുകളെയും ഉപദേശങ്ങളെയും മാനിക്കുമെന്ന കാര്യത്തില്‍ സംശയമില്ല, പക്ഷേ നിങ്ങള്‍ അതില്‍ക്കൂടുതല്‍ ചെയ്യേണ്ടതാണ്. സമപ്രായക്കാരോട് നിങ്ങളുടെ നിലപാട് പങ്കുവയ്‌ക്കുക. ചെലവുകളും കുറയ്‌ക്കണം.
ഇടവം: ഇന്ന് നിങ്ങളുടെ ഉയര്‍ന്ന മാനസികനില, ചിന്തകള്‍, മധുരഭാഷണം എന്നിവ മറ്റുള്ളവരില്‍ മതിപ്പുളവാക്കും. വിവേകത്തോടെ പെരുമാറാനുള്ള കഴിവ് നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ആളുകളെ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് പ്രത്യേക കഴിവുണ്ട്. വശത്താക്കാന്‍ ഏറ്റവും വിഷമമുള്ളവരെ പോലും മധുരഭാഷണങ്ങള്‍ കൊണ്ട് ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. അതിനാല്‍ സിമ്പോസിയങ്ങള്‍, ചർച്ചകൾ, സംവാദങ്ങള്‍ എന്നിവയില്‍ ഇന്ന് നിങ്ങള്‍ തിളങ്ങും. നിങ്ങളുടെ പ്രവര്‍ത്തനത്തിന് ഉദ്ദേശിച്ച ഫലം പെട്ടെന്നുണ്ടായില്ലെങ്കിലും നിരാശപ്പെടേണ്ടതില്ല. തീര്‍ച്ചയായും കാര്യങ്ങള്‍ മെച്ചപ്പെടും. നിങ്ങള്‍ക്ക് ദഹനസംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ പുറത്തുനിന്നുള്ള ഭകഷണം ഒഴിവാക്കുക.
മിഥുനം: ചഞ്ചലമായ ഒരു മാനസിക അവസ്ഥയിലായിലായിരിക്കും ഇന്ന് നിങ്ങള്‍. ഒരു പക്ഷേ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങള്‍ക്കിടയില്‍ ഒന്ന് തെരഞ്ഞെടുക്കേണ്ട അവസ്ഥയിലാകും നിങ്ങള്‍. ഇക്കാര്യത്തില്‍ ഒരു സാധ്യതയോടും പ്രത്യേക വൈകാരിക ബന്ധം കാണിക്കരുത്. അമ്മയുടെ സാമീപ്യം ഇന്ന് നിങ്ങള്‍ക്ക് ആശ്വാസം പകരും. ആത്മീയമോ ബൗദ്ധികമോ ആയ ചര്‍ച്ചകളില്‍ പങ്കെടുക്കുകയാണെങ്കില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. കുടുംബത്തിലെ മുതിര്‍ന്നവരുമായി സ്ഥാവര-ജംഗമസ്വത്തുക്കളെയോ പൈതൃക സ്വത്തിനെയോ സംബന്ധിച്ച് ഇന്ന് ചര്‍ച്ച ചെയ്യാതിരിക്കുക. അല്ലാത്ത പക്ഷം വേദനാജനകമായ അനുഭവങ്ങള്‍ ഉണ്ടാകും. ജോലി സംബന്ധമായ യാത്രക്ക് സാധ്യത. എന്നാല്‍ അത് കഴിയുന്നതും ഒഴിവാക്കണം.
കര്‍ക്കടകം: സന്തോഷവും ആനന്ദവും നിറയുന്ന ഒരു ദിവസമായിരിക്കും ഇന്ന് നിങ്ങൾക്ക് ഉണ്ടാവുക. പുതിയ പദ്ധതികളുടെ സുഗമമായ സമാരംഭം നിങ്ങൾക്ക് സന്തോഷം നൽകും. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും ഒരു കൂടിക്കാഴ്‌ച നിങ്ങൾക്ക് സന്തോഷം നൽകും. നിങ്ങളുടെ പങ്കാളിക്കായി നിങ്ങൾ ഒരു യാത്ര പ്ലാന്‍ ചെയ്യാന്‍ ആഗ്രഹിക്കും. ഇത് നിങ്ങള്‍ക്ക് ഉത്സാഹം, ഊർജം എന്നിവ നല്‍കും.