ബംഗ്ലാദേശ് അക്രമം: 29 നേതാക്കളുടെ മൃതദേഹം കണ്ടെത്തി; ആലമിൻ്റെ വീട് കത്തിച്ചു; ആറ് പേരെ ജീവനോടെ കത്തിച്ചു

ധാക്ക: ബംഗ്ലാദേശിലെ അക്രമങ്ങൾക്കിടയിൽ അവാമി ലീഗിലെയും സഖ്യകക്ഷികളിലെയും 29 നേതാക്കളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. ഇതിൽ അവാമി ലീഗിൻ്റെ 20 നേതാക്കളും ഉൾപ്പെടുന്നു. ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ടതിന് ശേഷം സത്ഖിറയിലുണ്ടായ ആക്രമണങ്ങളിലും അക്രമങ്ങളിലും കുറഞ്ഞത് പത്ത് പേർ കൊല്ലപ്പെട്ടു.

നിരവധി അവാമി ലീഗ് നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും നശീകരണവും കൊള്ളയും ഉണ്ടായിട്ടുണ്ട്. സത്ഖിര സദർ, ശ്യാംനഗർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ കൊള്ളയടിക്കുന്ന സംഭവങ്ങളെക്കുറിച്ചും പോലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്.

കോമില്ലയിൽ ആൾക്കൂട്ട ആക്രമണത്തിൽ 11 പേർ മരിച്ചു. അശോക്തലയിൽ, മുൻ കൗൺസിലർ മുഹമ്മദ് ഷാ ആലമിൻ്റെ വീടിന് അക്രമികൾ തീയിട്ടു, അതിൽ ആറ് പേർ കത്തിനശിച്ചു. ഇവരുടെ മൃതദേഹങ്ങൾ വീട്ടിൽ നിന്ന് കണ്ടെടുത്തു. ഷോൺ (12), ആഷിഖ് (14), ഷക്കീൽ (14), റോണി (16), മോഹിൻ (17), മഹ്ഫുസുർ റഹ്മാൻ (22) എന്നിവരാണ് മരിച്ചത്.

Print Friendly, PDF & Email

Leave a Comment

More News