കൊച്ചി: ജീവിത ലാളിത്യം കൊണ്ട് രാഷ്ട്രീയ പ്രവർത്തകർക്ക് പ്രചോദനമായ നേതാവായിരുന്നു അന്തരിച്ച സോമൻ ജി വെൺപുഴശ്ശേരി എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കെ കെ ജ്യോതിവാസ്. വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സോമൻ ജി വെൺപുഴശ്ശേരി അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കാൻസർ എന്ന രോഗത്തെ പോലും പുഞ്ചിരിയോടെ നേരിടുകയും ജീവിതയാത്രയുടെ ഒരു ഘട്ടം മാത്രമാണ് ഇതെന്നുമായിരുന്നു അദ്ദേഹത്തിൻറെ കാഴ്ചപ്പാട് എന്നും കെ കെ ജ്യോതിവാസ് അനുസ്മരിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സദഖത്ത് കെ . എച്ച് അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ഷംസുദ്ദീൻ എടയാർ, അസൂറ ടീച്ചർ, ആബിദ വൈപ്പിൻ, നിസാർ ടി എ, ഇല്യാസ് ടി എം, രമണി കൃഷ്ണൻകുട്ടി, തൃക്കാക്കര നഗരസഭ ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ഉണ്ണി, കൗൺസിലർ സി എൽ വിജു, മുൻ ചെയർ പേഴ്സൺ എം. ഡി. ഓമന, സർഫാസി വിരുദ്ധ സമിതി നേതാക്കളായ മാനുവൽ പി.ജെ, ജെന്നി വി സി, വിജയൻ പി കെ, മോഹൻ ജി വെൺപുഴശ്ശേരി, ദർശൻ തുടങ്ങിയവർ പങ്കെടുത്തു.