തെരഞ്ഞെടുപ്പിനെതിരേയുള്ള കേസിനെ അനുകൂലിക്കുന്നില്ല: തോമസ് ടി ഉമ്മന്‍

പുന്റ കാന (ഡൊമിനിക്കന്‍ റിപ്പബ്ലിക്): അമേരിക്കന്‍ മലയാളികളുടെ മാതൃസംഘടനയായ ഫോമയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരേയുള്ള കേസിനെ താന്‍ അനുകൂലിക്കുന്നില്ലെന്ന് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ തോമസ് ടി ഉമ്മന്‍ വ്യക്തമാക്കി. ഫോമയിലെ പ്രശ്നങ്ങള്‍ ജുഡീഷ്യല്‍ കമ്മിറ്റിയിലും മറ്റും പറഞ്ഞു തീര്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ ഫോമാ അന്തര്‍ദേശിയ സമ്മേളനത്തോടനുബന്ധിച്ചാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്. പ്രതികൂല കാലാവസ്ഥ മൂലം വിമാന സര്‍വീസ് മുടങ്ങിയതിനാല്‍ നിരവധി വോട്ടര്‍മാര്‍ക്ക് കണ്‍വെന്‍ഷന്‍ നഗരിയില്‍ എത്തിച്ചേരാന്‍ കഴിയാതെ വന്നു. കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഡെലിഗേറ്റുകളാണ് വോട്ടര്‍മാര്‍. ഫ്ലൈറ്റ് മുടങ്ങിയത് കൊണ്ട് അവര്‍ക്ക് വരാന്‍ കഴിയാതെ വരുന്നതു മൂലം വോട്ടു ചെയ്യാന്‍ കഴിയാതെ വരുന്നത് അംഗീകരിക്കാനാവില്ല. എല്ലാവര്‍ക്കും വോട്ട് ചെയ്യാനുള്ള സംവിധാനം ക്രമീകരിക്കണമെന്നും, അക്കാര്യം എക്സിക്യൂട്ടിവും ജനറല്‍ ബോഡിയും പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News