യൂണിയൻ കോപ് അർദ്ധവാർഷിക സാമ്പത്തിക ഫലം: അറ്റാദയത്തിൽ 32.3% വളർച്ച

മൊത്തം AED 200 മില്യൺ ആണ് ലാഭം. മൊബൈൽ ആപ്പ് ഇതുവരെ 612,000 തവണ ഡൗൺലോഡ് ചെയ്യപ്പെട്ടു. ലോയൽറ്റി പ്രോ​ഗ്രാമിന് 990,079 കാർഡ്ഹോൾഡർമാർ അർഹരാണ് നിലവിൽ. സിലിക്കൺ ഓയാസിസ് കൊമേഴ്സ്യൽ സെന്ററിൽ പുതിയ ബ്രാഞ്ചും തുടങ്ങി.

ദുബൈ: അർദ്ധവാർഷിക സാമ്പത്തികഫലം പ്രഖ്യാപിച്ച് യൂണിയൻ കോപ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5% വളർച്ച രേഖപ്പെടുത്തി. അറ്റാദായത്തിൽ 32.3% വളർച്ചയും നേടി. വിവിധ മേഖലകളിൽ യൂണിയൻ കോപ് ലാഭം ഉയർത്തിയിട്ടുണ്ട്.

മൊത്തം AED 200 മില്യൺ ആണ് ലാഭം. മൊബൈൽ ആപ്പ് ഇതുവരെ 612,000 തവണ ഡൗൺലോഡ് ചെയ്യപ്പെട്ടു. ലോയൽറ്റി പ്രോ​ഗ്രാമിന് 990,079 കാർഡ്ഹോൾഡർമാർ അർഹരാണ് നിലവിൽ. സിലിക്കൺ ഓയാസിസ് കൊമേഴ്സ്യൽ സെന്ററിൽ പുതിയ ബ്രാഞ്ചും തുടങ്ങി.

2024 ആദ്യ പകുതിയിൽ മൊത്തം വരുമാനം AED 1.282 ബില്യൺ ആണ്. ദുബായ് ശാഖകളിലെ വിൽപ്പനയിലെ വളർച്ചയാണ് ഇതിന് സഹായിച്ചത്. റീട്ടെയ്ൽ വരുമാനം 3% ഉയർന്ന് AED 1.135 ബില്യൺ എത്തി. നിക്ഷേപ വരുമാനം 10.6% ഉയർന്ന് AED 79 മില്യൺ എത്തി. നികുതിക്ക് മുൻപുള്ള ലാഭം മൊത്തം വരുമാനത്തിന്റെ 16% വരും. നികുതിക്ക് ശേഷമുള്ള ലാഭം 20.6% ശതമാനം ഉയർന്ന് AED 163 മില്യൺ എത്തി. മൊത്തം കോർപ്പറേറ്റ് നികുതി AED 18.6 മില്യൺ എത്തി.

സമൂഹത്തിന് വേണ്ടിയുള്ള ഇടപെടലിൽ AED 12 മില്യൺ ആണ് യൂണിയൻ കോപ് നീക്കിവച്ചത്. കഴിഞ്ഞ വർഷം ഇത് AED 9 മില്യൺ ആയിരുന്നു. സാമൂഹിക, വിദ്യാഭ്യാസ, സുരക്ഷാ, ജീവകാരുണ്യ പ്രവർത്തികൾക്കാണ് തുക മാറ്റിവച്ചത്.

യൂണിയൻ കോപ് നടത്തിപ്പിൽ വരുത്തിയ മെച്ചപ്പെടുത്തലുകൾ മികച്ച ഫലം നൽകാൻ കാരണമായെന്ന് യൂണിയൻ കോപ് ചെയർമാൻ മജീദ് ഹമദ് റഹ്മ അൽ ഷംസി പറഞ്ഞു. തന്ത്രപരമായ വളർച്ചയും ഓപ്പറേഷനൽ മികവും മികച്ച പ്രകടനത്തിന് പിന്നിലുണ്ടെന്ന് യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News