ബ്രസീലിൽ 61 പേരുമായി പറന്ന വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചു; എല്ലാവരും മരിച്ചു

ബ്രസീലിലെ സാവോപോളോയ്ക്ക് സമീപം വെള്ളിയാഴ്ച 61 യാത്രക്കാരുമായി പറന്ന വിമാനം നിയന്ത്രണം വിട്ട് തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചുവെന്ന് ബ്രസീലിയൻ പ്രാദേശിക എയർലൈൻ വോപാസ് പ്രസ്താവനയിൽ പറഞ്ഞു.

സാവോപോളോ സ്റ്റേറ്റിലെ വിൻഹെഡോയിൽ വിമാനം ജനവാസ മേഖലയിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു. ലോക്കൽ കോണ്ടോമിനിയം കോംപ്ലക്സിലെ ഒരു വീടിന് കേടുപാടുകൾ സംഭവിച്ചതായി അധികൃതർ പറഞ്ഞു. എന്നിരുന്നാലും, താമസക്കാർക്ക് ആർക്കും പരിക്കില്ല.

തെക്കൻ ബ്രസീലിയൻ സംസ്ഥാനമായ പരാനയിലെ കാസ്‌കാവൽ നഗരത്തിൽ നിന്ന് സാവോ പോളോയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു ചെറിയ ഇരട്ട എഞ്ചിൻ വിമാനം.

“വിമാനത്തിലുണ്ടായിരുന്ന 61 പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്ന് അറിയിക്കുന്നതിൽ കമ്പനി ഖേദിക്കുന്നു,” വോപാസ് പ്രസ്താവനയിൽ പറഞ്ഞു.

വിമാനത്തിൽ 57 യാത്രക്കാരും നാല് ജീവനക്കാരുമാണ് ഉണ്ടായിരുന്നതെന്ന് എയർലൈൻ അറിയിച്ചു.

“ഇപ്പോൾ, ഇരകളുടെ കുടുംബങ്ങൾക്ക് സഹായം നൽകുന്നതിനും അപകടത്തിൻ്റെ കാരണങ്ങൾ അന്വേഷിക്കാൻ അധികാരികളുമായി ഫലപ്രദമായി സഹകരിക്കുന്നതിനും Voepass Linhas Aereas മുൻഗണന നൽകുന്നു,” അവര്‍ കൂട്ടിച്ചേർത്തു.

Print Friendly, PDF & Email

Leave a Comment

More News