“കുറ്റവാളികളെ തൂക്കിക്കൊല്ലും…”; വനിതാ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മുഖ്യമന്ത്രി മമത ബാനർജി

കൊൽക്കത്ത: ലൈംഗിക ചൂഷണത്തിന് ശേഷം ബിരുദാനന്തര ബിരുദധാരിയായ വനിതാ ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പശ്ചിമ ബംഗാളിൽ വന്‍ പ്രതിഷേധം. ഈ ക്രൂരകൃത്യം ചെയ്തവരെ ഒരു കാരണവശാലും വെറുതെ വിടില്ലെന്നും, അവര്‍ക്ക് വധശിക്ഷ ലഭിക്കുമെന്നും മുഖ്യമന്ത്രി മമ്‌ത ബാനര്‍ജി പറഞ്ഞു.

നോർത്ത് കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ നിന്ന് ട്രെയിനി ഡോക്ടറുടെ മൃതദേഹം കണ്ടെടുത്തത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. അതിവേഗ കോടതിയിൽ ഈ കേസിന്റെ വാദം കേൾക്കുമെന്നും, പ്രതികൾക്ക് കാലതാമസം കൂടാതെ എത്രയും വേഗം ശിക്ഷ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ വനിതാ ഡോക്ടർക്ക് പിന്തുണ പ്രഖ്യാപിച്ച് മുഴുവൻ ജൂനിയർ ഡോക്ടർമാരും പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. അതേസമയം, കുറ്റവാളികളെ ഏത് സാഹചര്യത്തിലും കർശനമായി ശിക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഡോക്ടർമാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

“ജൂനിയർ ഡോക്ടർമാരുടെ ആവശ്യത്തെ ഞാൻ പിന്തുണയ്ക്കുന്നു. അവർ ആവശ്യപ്പെട്ടാൽ സി.ബി.ഐ ഉൾപ്പെടെ ഏത് ഏജൻസിയെക്കൊണ്ടും ഇക്കാര്യം അന്വേഷിപ്പിക്കാൻ സർക്കാർ തയ്യാറാണ്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന എല്ലാ ജൂനിയർ ഡോക്ടർമാരും തങ്ങളുടെ പ്രതിഷേധം അവസാനിപ്പിച്ച് രോഗികളെ പരിചരിക്കുന്നതിനായി പ്രവർത്തിക്കണം,” ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ മമത ബാനർജി അഭ്യര്‍ത്ഥിച്ചു.

പ്രതികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കുമെന്ന് പോലീസ് ഉറപ്പ് വരുത്തുമെന്ന് കൊൽക്കത്ത പോലീസ് കമ്മീഷണർ വിനീത് ഗോയൽ നേരത്തെ പറഞ്ഞിരുന്നു . ഈ കേസിൽ ഇരയ്ക്ക് നീതി ലഭ്യമാക്കാൻ പോലീസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റാരോപിതൻ ആരായാലും, അയാൾക്ക് ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാക്കാനാണ് ഞങ്ങളുടെ ശ്രമമെന്നും ഗോയൽ പറഞ്ഞു.

ഇരയുടെ രണ്ടു കണ്ണിൽ നിന്നും വായിൽ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു. മുഖത്ത് മുറിവുകളുണ്ടായിരുന്നു. സ്വകാര്യ ഭാഗങ്ങളിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു. യുവതിയുടെ മൃതദേഹം അർദ്ധ നഗ്നമായ നിലയിലാണ് കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ കഴുത്ത് പൊട്ടിയ നിലയിലും കണ്ടെത്തിയതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു എന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News