ജില്ലാ സാഹിത്യോത്സവിന് വര്‍ണാഭമായ തുടക്കം

എസ് എസ് എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവ് ചരിത്രകാരൻ ഡോ. എം ആർ രാഘവൻ ഉദ്ഘാടനം ചെയ്യുന്നു

കൊടുവള്ളി: 31ാമത് എസ് എസ് എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവിന് കളരാന്തിരിയില്‍ തുടക്കമായി. 14 ഡിവിഷനുകളില്‍ നിന്നായി 2500ല്‍പരം പ്രതിഭകള്‍ മാറ്റുരക്കുന്ന സാഹിത്യോത്സവ് ചരിത്രകാരന്‍ ഡോ. എം ആര്‍ രാഘവ വാര്യര്‍ ഉദ്ഘാടനം ചെയ്തു.

ജാതി- മത- വര്‍ണ- ഭേദങ്ങളില്ലാതെ മനുഷ്യരെ ഒന്നിപ്പിക്കുന്നതാണ് ഭാഷയും സാഹിത്യവുമെന്ന് അദ്ദേഹം പറഞ്ഞു. പ്രാചീന സംസ്‌കാരങ്ങള്‍ നമ്മുടെ നാട്ടില്‍ നിന്നും അന്യമായിക്കൊണ്ടിരിക്കുകയാണെന്നും അവ വീണ്ടെടുക്കാനുള്ള അവസരങ്ങളാണ് സാഹിത്യോത്സവുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാഠപുസ്തകങ്ങളില്‍ നിന്നടക്കം ചരിത്രവും ഇല്ലാതാവുകയാണ്. ഇവ ചരിത്ര ബോധമുള്ള വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കുന്നതില്‍ നിന്നും തടയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വാഗതസംഘം ചെയര്‍മാന്‍ എ കെ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. അഡ്വ. പി ടി എ റഹീം എം എല്‍ എ മുഖ്യാതിഥിയായി. എസ് എസ് എഫ് കേരള പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ സന്ദേശ പ്രഭാഷണം നടത്തി. മജീദ് പൂത്തൊടി, ശംസുദ്ദീന്‍ സഅദി കൂരാച്ചുണ്ട്, ഡോ. എം എസ് മുഹമ്മദ്, ഡോ. അബൂബക്കര്‍ നിസാമി, സംബന്ധിച്ചു. എസ് എസ് എഫ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എ അഫ്‌സല്‍ ഹുസൈന്‍ പറമ്പത്ത് സ്വാഗതവും എസ് എസ് എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി ശാദില്‍ നൂറാനി ചെറുവാടി നന്ദിയും പറഞ്ഞു.

ഞായറാഴ്ച വൈകിട്ട് നാലിന് നടക്കുന്ന സാഹിത്യോത്സവ് സമാപന സംഗമം സയ്യിദ് ത്വാഹ തങ്ങൾ അസ്സഖാഫി ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ്് റാഫി അഹ്‌സനി കാന്തപുരത്തിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സംഗമത്തില്‍ സി മുഹമ്മദ്‌ ഫൈസി മുഖ്യഥിതിയാകും. ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി അനുമോദന പ്രഭാഷണം നടത്തും. സി കെ റാഷിദ്‌ ബുഖാരി സംസാരിക്കും. മുഹമ്മദ് ഫായിസ് എം എം പറമ്പ് സ്വാഗതവും സലീം അണ്ടോണ നന്ദിയും പറയും.

 

Print Friendly, PDF & Email

Leave a Comment

More News