തലവടി: പുതിയതായി നിർമ്മിക്കുന്ന നെപ്പോളിയൻ വെപ്പ് എ ഗ്രേഡ് വള്ളത്തിൻ്റെ മലർത്തൽ ചടങ്ങ് നടന്നു. കളിവള്ള ശില്പി സാബു നാരായണൻ ആചാരിയുടെ നേതൃത്വത്തിൽ ആണ് മലർത്തൽ കർമ്മം നടന്നത്.
വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് ആരംഭിച്ച പൊതുസമ്മേളനം തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ ഉദ്‌ഘാടനം ചെയ്തു. തലവടി ചുണ്ടൻ വള്ളം സമിതി പ്രസിഡന്റ് ഷിനു എസ് പിള്ള അദ്ധ്യക്ഷത വഹിച്ചു. തലവടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. റോബിൻ വർഗ്ഗീസ് മേടയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് പിഷാരത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോജി ജെ വൈലപ്പള്ളി, ബിനു സുരേഷ്, തലവടി ടൗൺ ബോട്ട് ക്ലബ് ജനറൽ സെക്രട്ടറി റിക്സൺ എടത്തിൽ, ട്രഷറർ അരുൺ പുന്നശ്ശേരിൽ, വർക്കിംഗ് പ്രസിഡൻ്റ് ജോമോൻ ചക്കാലയിൽ, വൈസ് പ്രസിഡന്റ് പ്രിൻസ് പാലത്തിങ്കൽ, സുനിൽ വെട്ടിക്കൊമ്പിൽ, ഡോ. ജോൺസൺ വി ഇടിക്കുള, ഷിക്കു കുര്യൻ, അനിൽകുമാർ കുന്നംപള്ളിൽ, ഗോകുൽ കൃഷ്ണന്‍, ലിജു വർഗ്ഗീസ്, സന്ദീപ് കണിയാംപറമ്പിൽ, ഐവിൻ മാത്യു കുറ്റിക്കാട്ട്, റിച്ചു മാത്യു, സിറിൽ സഖറിയ ഇടയത്ര, ജോബു മാത്യു, ആദർശ് രാജേഷ്, ജോബി ആറ്റുചിറയൻ, ടിനു തോമസ്, ബിജു കുര്യൻ, ആൽവിൻ കുര്യൻ, പമ്പ ബോട്ട് റേസ് ക്ലബ് സെക്രട്ടറി പുന്നൂസ് ജോസഫ്, ജെറി മാമൂട്ടിൽ,ജോബി ദാനിയേല്‍, ജോഷി കാവാലം, മണിദാസ് വാസു എന്നിവർ പ്രസംഗിച്ചു.
2023 നവംബർ 21നാണ് നെപ്പോളിയന്റെ ഉളികുത്ത് കർമ്മം നടന്നത്. പ്രവാസികളും സ്വദേശിയരുമായ നെപ്പോളിയൻ ടീം ആണ് വെപ്പ് എ ഗ്രേഡ് വള്ളം നിർമ്മിക്കുന്നത്. തലവടി പനമൂട്ടിൽ പാലത്തിന് സമീപമുള്ള ഇടയത്ര ബാബു ജോർജിന്റെ പുരയിടത്തിലെ മാലിപ്പുരയിൽ വെച്ചാണ് നിർമ്മാണം നടക്കുന്നത്.