മലപ്പുറം : മലപ്പുറം കലക്ടറേറ്റ് പടിക്കൽ നടന്നുകൊണ്ടിരിക്കുന്ന മദ്യനിരോധന സമിതിയുടെ അനിശ്ചിതകാല സമര പന്തലിന്റെ പുനർനിർമ്മാണം തടഞ്ഞ പോലീസ് നടപടി പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് കുറ്റപ്പെടുത്തി . ജനകീയ സമരങ്ങളോട് സിപിഎം സർക്കാർ സ്വീകരിച്ചുവരുന്ന നിലപാടുകളുടെ തുടർച്ച തന്നെയാണ് ഇതും . ലഹരി വിരുദ്ധ സമരങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള സർക്കാർ ശ്രമം മദ്യ മാഫിയകളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണെന്നും എക്സിക്യൂട്ടീവ് വിലയിരുത്തി .തുടർ സമര പോരാട്ടങ്ങൾക്ക് മദ്യനിരോധന സമിതി ക്ക് എല്ലാ പിന്തുണയും ഐക്യദാർഢ്യവും എക്സിക്യൂട്ടീവ് പ്രഖ്യാപിച്ചു.
ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, ജാഫർ സി സി, രജിത മഞ്ചേരി, ഇബ്രാഹിം കുട്ടി മംഗലം, ആരിഫ് ചുണ്ടയിൽ, ബിന്ദു പരമേശ്വരൻ, നൗഷാദ് ചുള്ളിയൻ, അഷ്റഫലി കട്ടുപ്പാറ, ഖാദർ അങ്ങാടിപ്പുറം, അഷറഫ് കെ കെ എന്നിവർ സംസാരിച്ചു.