ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കു നേരെ നടക്കുന്ന ക്രൂരതകൾക്കെതിരെ കാനഡയില്‍ പ്രതിഷേധം

ടൊറന്റോ: ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയുടെ സർക്കാരിനെ താഴെയിറക്കിയ ശേഷം മുസ്ലീം ആൾക്കൂട്ടങ്ങൾ അവിടെയുള്ള ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് ഹിന്ദുക്കളെ ആക്രമിക്കുകയും അവരുടെ വീടുകളും കടകളും ക്ഷേത്രങ്ങളും ആക്രമിക്കപ്പെടുകയും ചെയ്യുന്നത് തുടരുന്ന സാഹചര്യത്തില്‍ ബംഗ്ലാദേശ് വിട്ട് ഇന്ത്യയിൽ അഭയം തേടാൻ ശ്രമിക്കുന്ന നിരവധി ഹിന്ദുക്കൾ അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ ഇന്ത്യന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്‌ സൈനികർ അതിര്‍ത്തിയില്‍ തടഞ്ഞു വെച്ചിരിക്കുകയാണ്.

എന്നാൽ, ഹിന്ദുക്കൾക്ക് നേരെയുള്ള ഈ ക്രൂരതയ്‌ക്കെതിരെ ലോകമെമ്പാടും പ്രതിഷേധ ശബ്ദങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കാനഡയിൽ വന്‍ പ്രതിഷേധ പ്രകടനം നടന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ആഗസ്റ്റ് 10 ശനിയാഴ്ച കാനഡയിലെ ടൊറൻ്റോ നഗരത്തിൽ ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടി. ഇവരിൽ സ്ത്രീകളും കുട്ടികളും യുവാക്കളും വൃദ്ധരും ഉൾപ്പെടുന്നു. ബംഗ്ലാദേശി ഹിന്ദു ഗ്രൂപ്പാണ് ഈ പ്രകടനം സംഘടിപ്പിച്ചത്. ടൊറൻ്റോയിലെ സിറ്റി ഹാളിനടുത്തുള്ള നഥാൻ ഫിലിപ്സ് സ്ക്വയറിലാണ് പ്രതിഷേധ സംഗമം നടന്നത്. ബംഗ്ലാദേശിലെ ഹിന്ദുക്കളെ സംരക്ഷിക്കുക, കുറ്റവാളികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകളും പ്ലക്കാര്‍ഡുകളും പ്രതിഷേധക്കാര്‍ കൈകളിലേന്തിയിരുന്നു.

പ്രതിഷേധക്കാർ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഘോഷയാത്ര നടത്തി. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ മുദ്രാവാക്യങ്ങൾ ഉയർന്നു. ബംഗ്ലാദേശിലെ ഹിന്ദുക്കളെ സംരക്ഷിക്കുന്നതിനും ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനും അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദം ചെലുത്തണമെന്ന് പ്രതിഷേധക്കാർ കനേഡിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ ഹിന്ദുക്കളെ അവരുടെ വിധിക്ക് വിട്ടുകൊടുക്കില്ല എന്ന സന്ദേശം ലോകത്തിന് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പ്രതിഷേധക്കാരിൽ ഒരാളായ ജ്യോതി ദത്ത തൻ്റെ പ്രസംഗത്തിൽ പറഞ്ഞു. ലോകമെമ്പാടുമുള്ള ഹിന്ദു സംഘടനകൾ പ്രതിഷേധത്തിന് പിന്തുണ നൽകിയിട്ടുണ്ട്.

അതേസമയം, മതതീവ്രവാദത്താൽ പീഡിപ്പിക്കപ്പെട്ട നിരവധി ബംഗ്ലാദേശി ഹിന്ദുക്കൾ ഇന്ത്യയിൽ അഭയം തേടാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ആയിരക്കണക്കിന് ഹിന്ദുക്കൾ ഇപ്പോൾ തടിച്ചുകൂടിയിരിക്കുകയാണ്. കേന്ദ്ര മന്ത്രിയും ശിവസേന നേതാവുമായ മിലിന്ദ് ദിയോറ ഈ സാഹചര്യം വളരെ വേദനാജനകമാണെന്ന് ഒരു വീഡിയോയില്‍ വിശേഷിപ്പിച്ചു. വൈറൽ വീഡിയോയിൽ നിരവധി ആളുകൾ അതിർത്തിക്ക് സമീപം വെള്ളത്തിൽ നിൽക്കുന്നത് കാണാം. ഇതിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. അവർ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചുവെങ്കിലും ബിഎസ്എഫ് (അതിർത്തി സുരക്ഷാ സേന) അവരെ തടഞ്ഞു.

താന്‍ വിചാരിച്ചാല്‍ മാത്രം അതിർത്തിയിൽ തമ്പടിച്ചിരിക്കുന്നവരെ ഇന്ത്യയിലേക്ക് കടത്തിവിടാൻ കഴിയില്ലെന്ന് അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. എന്നാല്‍, ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും, എല്ലാ അഭയാർഥികൾക്കും പൂർണ സഹായം നൽകുമെന്നും അദ്ദേഹം ഉറപ്പു നൽകി.

Print Friendly, PDF & Email

Leave a Comment

More News