ആത്മവിശ്വാസത്തിന് ഒട്ടും കുറവില്ല; ‘മൊട്ട ‘ സംഗമം തരംഗമായി

എടത്വ: വടക്കുന്നാഥന്റെ മണ്ണിൽ മരത്തണലിൽ അവർ ഒന്നിച്ചുകൂടി, ലോകത്തിന് വലിയ ഒരു സന്ദേശം നല്‍കാന്‍. സമൂഹത്തിന്റെ വൃത്യസ്ത മേഖലകളിൽ നിന്നും മൊട്ടകൾ സംഗമിച്ചു; ആത്മ വിശ്വാസത്തിന് ഒട്ടും കുറവ് വരുത്താതെ. മുടി ഇല്ലാത്ത കാരണത്താൻ മാനസിക പിരിമുറുക്കം നേരിടുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അവർക്കിടയിൽ ആത്മവിശ്വാസം പകരുക എന്ന ലക്ഷ്യമാണ് ഇതിന്റെ പിന്നിൽ. ആദ്യ സംഗമം തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്നു. മുമ്പ് വിഗ് വെച്ചവർ തലമുടി മുണ്ഡനം ചെയ്തപ്പോൾ ലഭിച്ച സന്തോഷം പങ്കു വെച്ചു. മാത്രമല്ല, കോവിഡ് കാലത്തെ ബുദ്ധിമുട്ടുകളുടെ പഞ്ചാത്തലത്തിൽ മുണ്ഡനം ചെയ്തവരുടെ അനുഭവങ്ങൾ പങ്കു വെച്ചപ്പോൾ വേനൽക്കാലത്ത് ആശ്വാസത്തോടെ കഴിയുന്നതിന്റെ സുഖവും പങ്കു വെച്ചത് കാണികൾക്ക് കൗതുകമായി.

ആദ്യ സംഗമത്തിൽ 25 പേർ പങ്കെടുത്തു. സമൂഹ, പത്ര, ദൃശ്യ മാധ്യമങ്ങളിൽ വാർത്ത ആയതോടെ ആഗോള തലത്തിൽ മൊട്ടകളുടെ സംഘടന ഉണ്ടാക്കാനാണ് ഇവർ ലക്ഷ്യമിടുന്നത്. ‘മൊട്ട ഗ്ലോബൽ’ എന്ന വാട്ട്സാപ്പ് കൂട്ടായ്മയിൽ ഇതിനോടകം നൂറിലധികം പേർ അംഗങ്ങളായതായി സജീഷ് കുട്ടനെലൂർ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News