ബന്ധങ്ങളുടെ ഇടയിൽ സൃഷ്ടിക്കപെട്ട ഗർത്തങ്ങൾ നികത്തേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കണം: മോർ ഫിലക്‌സീനോസ് മെത്രാപ്പോലീത്ത

കാരോൾട്ടൻ (ഡാളസ് ):വ്യക്തികളും  ,കുടുംബങ്ങളും  ,സഭകളും  തമ്മിൽ ബന്ധങ്ങളുടെ  ഇടയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന  അഗാഥ  ഗർത്തങ്ങൾ നികത്തപ്പെടേണ്ട  ഉത്തരവാദിത്വം  ഏറ്റെടുക്കുവാൻ നാം ഓരോരുത്തരും തയാറാകണമെന്ന് മലങ്കര യാക്കോബായ സുറിയാനി സഭ ഇടുക്കി ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയാസ് മോർ ഫിലക്‌സീനോസ് മെത്രാപ്പോലീത്ത  ഉദ് ബോധിപ്പിച്ചു. ബന്ധങ്ങൾ പുനസ്ഥാപിക്കണമെങ്കിൽ ക്രിസ്തുവിന്റെ സ്നേഹത്തിന്റെ   ആഴവും, വീതിയും,തിരിച്ചറിയണമെന്നും തിരുമേനി കൂട്ടിച്ചേർത്തു .

ലൂക്കോസ്  16 ന്റെ 26 -മത്  വാക്യത്തെ  ആധാരമാക്കി ജീവിതകാലം മുഴുവൻ സമ്പന്നതയുടെ നടുവിൽ ജീവിച്ചു ഭൂമിയിൽ സ്വർഗം തീർത്ത്‌  ഒടുവിൽ ഒരു തുള്ളി ദാഹ ജലത്തിനായി യാചിക്കേണ്ടി വന്ന ധനവാന്റെയും ,ജീവിതകാലം മുഴുവൻ ഭൂമിയിൽ നരക യാതനയാനുഭവ്ച്ച ദാരിദ്ര്യത്തിലും രോഗത്തിലും കഴിയേണ്ടിവന്ന ഒടുവിൽ അബ്രഹാമിന്റെ മടിയിൽ ഇരിക്കുവാൻ ഭാഗ്യം ലഭിക്കുകയും ചെയ്ത  ലാസറിന്റെയും  ജീവിതത്തെ കുറിച്ചും തിരുമേനി.പ്രതിപാദിച്ചു

ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷണൽ പ്രയർലെെൻ ആഗസ്റ്  13  ചൊവാഴ്ച ഓൺലൈൻ പ്ലാറ്റുഫോമിൽ സംഘടിപ്പിച്ച  സമ്മേളനത്തില്‍ ഡാളസ്‌  കരോൾട്ടണിൽ നിന്നും സൂം പ്ലാറ്റഫോമിലൂടെ മുഖ്യ  സന്ദേശം നൽക്കുകയായിരുന്നു  മോർ ഫിലക്‌സീനോസ് മെത്രാപ്പോലീത്ത.

റവ. മാത്യു എം.ജേക്കബ് (വികാർ സെൻ്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ സിറിയൻ ,ക്രിസ്ത്യൻ കത്തീഡ്രൽ ഓഫ് ഡാളസ്, ടെക്സാസ്) പ്രാരംഭ പ്രാർത്ഥന നടത്തി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അഞ്ഞൂറോളം  പേർ എല്ലാ ചൊവാഴ്ചയിലും പങ്കെടുക്കുന്നവെന്നത് ദൈവാനുഗ്രഹമായി കാണുന്നുവെന്നും,സഭാവ്യത്യാസമില്ലാതെ നിരവധി ദൈവദാസന്മാർ വചനം പ്രഘോഷിച്ചു സമ്മേളനത്തെ അനുഗ്രഹിച്ചതും നന്ദിയോടെ സ്മരിക്കുന്നതായി ആമുഖപ്രസംഗത്തിൽ  ശ്രീ. സി.വി. സാമുവൽ, ഡിട്രോയിറ്റ് പറഞ്ഞു .ഈ ദിവസങ്ങളിൽ ജന്മദിനവും , വിവാഹ വാർഷീകവും ആഘോഷിക്കുന്ന ഐ പി  എൽ അംഗങ്ങളെ അനുമോദിക്കുകയും തുടർന്ന്  സ്വാഗതം ആശംസികുകയും ചെയ്തു.

നോർത്ത് അമേരിക്ക ഭദ്രാസന  കൌൺസിൽ അംഗം ഷാജി രാമപുരം(ഡാളസ്),നിശ്ചയിക്കപ്പെട്ട( സംഗീർത്തനം 84-1 -8 ) പാഠഭാഗം വായിച്ചു. മധ്യസ്ഥ പ്രാർത്ഥനക്കു ശ്രീ.ജോസഫ് ടി.ജോർജ് (രാജു), ഹൂസ്റ്റൺ നേതൃത്വം  നൽകി.. തിരുമേനി സഖറിയാസ് മോർ ഫിലോക്സോനോസ് മെത്രാപ്പോലീത്ത സമാപന പ്രാർത്ഥനക്കും  ആശീർവാദത്തിനും യോഗം സമാപിച്ചു. കോർഡിനേറ്റർ  ടി. എ. മാത്യു, ഹൂസ്റ്റൺ  നന്ദി പറഞ്ഞു.ഷിജു ജോർജ്ജ്സാങ്കേതിക പിന്തുണ:നൽകി

Print Friendly, PDF & Email

Leave a Comment

More News