കൊട്ടിയം: ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 19 ൽ ആരോരും സംരക്ഷിക്കാനില്ലാതെ കഴിഞ്ഞിരുന്ന ഉമ്മുക്കുലുസ് (73) എന്ന ഉമ്മയെ നവജീവൻ അഭയകേന്ദ്രം ഏറ്റെടുത്തു. ഭർത്താവു മരിച്ചു വർഷങ്ങളായി സമീപവാസികളുടെ സഹായത്തോടുകൂടി തനിച്ചു താമസിച്ചുവരികയായിരുന്നു. ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് മെമ്പർ ആർ സാജൻ നൽകിയ അപേക്ഷയിൽ നവജീവൻ അഭയ കേന്ദ്രം ഏറ്റെടുക്കുകയായിരുന്നു.
ചടങ്ങിൽ ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് മെമ്പർ ആർ സാജൻ, നവജീവൻ ഭാരവാഹികളായ വെൽഫയർ ഓഫീസർ ഷാജിമു, പബ്ലിക്ക് റിലേഷൻ ഓഫീസർ മിറോഷ്കോട്ടപ്പുറം, ബഷീർ, സമീപവാസികളുടെയും സാനിധ്യത്തിൽ നവജീവൻ അഭയ കേന്ദ്രം ടീച്ചറെ ഏറ്റെടുത്തു.