കേരള അസോസിയേഷൻ ഓഫ് ഡാളസ് എബ്രഹാം തെക്കേമുറി അനുസ്മരണ യോഗം സംഘടിപ്പിച്ചു

ഡാളസ്: ഡാളസ് കേരള അസോസിയേഷൻ മുൻ ഡയറക്ടർ ബോർഡ് അംഗവും, അമേരിക്കൻ മലയാളികളുടെ സാമൂഹിക സാംസ്കാരിക സാഹിത്യ രംഗത്ത് നിറസാന്നിധ്യമായിരുന്ന എബ്രഹാം തെക്കേമുറിയുടെ ദേഹവിയോഗത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അനുശോചിച്ചു.

ആഗസ്റ്റ് 15 രാവിലെ 11:30 ന് അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച അനുശോചന സമ്മേളനത്തിൽ പ്രസിഡൻറ് പ്രദീപ് നാഗനൂലിൽ അദ്ധ്യക്ഷത വഹിച്ചു. കേരള അസോസിയേഷന് എബ്രഹാം തെക്കേമുറി നൽകിയ സംഭാവനകൾ കേരള കേരള അസോസിയേഷന്റെ ആദ്യകാല പ്രവർത്തകനും, അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുകയും ചെയ്തിട്ടുള്ള ഐ വർഗീസ് അനുസ്മരിച്ചു. ഷിജു എബ്രഹാം ഐ സി ഇ സി പ്രസിഡൻറ്, പിസി മാത്യു ഗ്ലോബൽ ഇന്ത്യ ഫെഡറേഷൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ പി പി ചെറിയാൻ എന്നിവർ തെക്കേമുറിയെ അനുസ്മരിച്ച് സംസാരിക്കുകയും അനുഭവങ്ങൾ പങ്കിടുകയും ചെയ്തു.

അസോസിയേഷൻ/ഐ സി ഇ സി ഭാരവാഹികളായ ദീപക് നായർ, സിജു വി ജോർജ്, രാജൻ ഐസക്, ടോമി നെല്ലിവേലിൽ, സാബു മാത്യു, ജേക്കബ് സൈമൺ, ബേബി കോടുവത്ത് എന്നിവരും എക്സ്പ്രസ് ഹൊറാൾഡ് പത്രാധിപർ രാജു തരകൻ , ലാനാ മുൻ പ്രസിഡണ്ട് ജോസ് ഓച്ചാലിൽ, പിടി സെബാസ്റ്റ്യൻ, ടി സി ചാക്കോ, തുടങ്ങിയവരും സംബന്ധിച്ചു. സോഷ്യൽ സർവീസ് ഡോക്ടർ ജയ്സി ജോർജ് നന്ദി പ്രകാശനം നടത്തി.

Print Friendly, PDF & Email

Leave a Comment

More News