കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിംഗ് ഫീസ് വർദ്ധനവ് പിൻവലിക്കണം: വെൽഫെയർ പാർട്ടി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ അന്യായമായി വർധിപ്പിച്ച പാർക്കിംഗ് ഫീസ് പിൻവലിക്കണമെന്ന് വെൽഫെയർ മലപ്പുറം ജില്ലാ എക്സിക്യുട്ടീവ് ആവശ്യപ്പെട്ടു.

കോഴിക്കോട് വിമാനത്താവളത്തിലെ വാഹന പാർക്കിംഗ് നിരക്ക് ഒറ്റയടിക്ക് നാലിരട്ടി വരെയാണ് വർദ്ധനവ് ഉണ്ടായിട്ടുള്ളത്. ഇത് കരിപ്പൂർ വിമാനത്താവളം ആശ്രയിക്കുന്ന പ്രവാസി കുടുംബങ്ങളെയും ടാക്സി ഓടിച്ചു ഉപജീവനം നടത്തുന്ന ഡ്രൈവർമാരെയും വലിയതോതിൽ ബാധിക്കും

മലബാർ മേഖലയിലെ കൂടുതൽ പേർ ആശ്രയിക്കുന്ന വിമാനത്താവളത്തിലെ പാർക്കിംഗ് ഫീസ് വർദ്ധനവ് പിൻവലിക്കാൻ അധികാരികൾ തയ്യാറാവണമെന്നും എക്സിക്യുട്ടീവ് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, അഷ്റഫലി കട്ടുപ്പാറ, ഖാദർ അങ്ങാടിപ്പുറം, ആരിഫ് ചുണ്ടയിൽ, ബിന്ദു പരമേശ്വരൻ, ജാഫർ സി സി, രജിത മഞ്ചേരി, ഇബ്രാഹിം കുട്ടി മംഗലം, നൗഷാദ് ചുള്ളിയൻ, അഷറഫ് കെ കെ എന്നിവർ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News