കടൽ കടന്ന് ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷം: ചുക്കാൻ പിടിച്ചത് എടത്വ ടൗൺ ലയൺസ് ക്ലബ്

കുവൈത്ത്: ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ കുവൈത്ത് അബ്ബാസിയയിൽ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷ ചടങ്ങും ക്ളബ് മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനവും പ്രസിഡൻ്റ് ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ നിർവ്വഹിച്ചു.

ചാർട്ടർ മെമ്പർ ജോജി ജോർജ് തെക്കെ കടുമത്തിൽ അധ്യക്ഷത വഹിച്ചു.അബ്ബാസിയ മലയാളം മിഷൻ കോർഡിനേറ്റർ സന്തോഷ് ഓടേറ്റിൽ മുഖ്യ സന്ദേശം നല്കി.പ്രദീപ് ജോസഫ് അഞ്ചിൽ,ജോബൻ ജോസഫ് കിഴക്കേറ്റം,ഷിജോ കളപ്പുരയ്ക്കല്‍, ലിജോ ഒറ്റാറയ്ക്കൽ,സിറിൾ മഠത്തിക്കളം,ജോജി നല്ലൂര്‍,രാകേഷ് പീടികചിറ,മനോജ് ഓടേറ്റിൽ എന്നിവർ പ്രസംഗിച്ചു.തുടർന്ന് കുട്ടികളുടെ നേതൃത്തിലുള്ള വിവിധ കലാ പരിപാടികളും നടന്നു.

വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് പ്രണാമം അർപ്പിച്ചു കൊണ്ടാണ് യോഗം ആരംഭിച്ചത്. ദുരന്ത ബാധിത മേഖലയില്‍ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നടത്തിയ സാധ്യമായ രക്ഷാ പ്രവർത്തനങ്ങളെ യോഗം അഭിനന്ദിച്ചു.

ദുരിത ബാധിതരുടെ പുന്നാരധിവാസ പ്രവർ ത്തനങ്ങൾക്കായി ലയൺസ് ക്ലബ് ഡിസ്ടിക്ട് 318 ബി ആരംഭിച്ച പ്രകൃതി ക്ഷോഭ ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യം സംഭാവന കൈമാറുവാനും പ്രകൃതി ദുരന്തത്തിൽ പാർപ്പിടവും മറ്റും നഷ്ടപെട്ട ചൂരൽമല സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ നഴ്സിങ്ങ് പഠനം യാഥാർത്ഥ്യമാക്കുന്നതിന് “സേവ് വയനാട് പ്രോജക്ടിലൂടെ” കൈത്താങ്ങായി മാറുവാൻ തീരുമാനിച്ചത് പ്രവാസി ഘടകത്തിന്റെ പിന്തുണ കൊണ്ട് മാത്രമാണെന്ന് സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള അറിയിച്ചു .

Print Friendly, PDF & Email

Leave a Comment

More News