നാടിന് നോവായി റെനിയുടെ വിയോഗം; മാഞ്ഞ് പോയത് യുവ തലമുറയെ നേർവഴിയിലേക്ക് നയിച്ച നക്ഷത്രം.

തലവടി:വിശ്വസിക്കാനാവാത്ത മരണ വാർത്ത കേട്ടാണ് ഇന്ന് തലവടി ഗ്രാമം ഉണർന്നത്. അതെ ഇന്ന് ‘ദുഃഖവെള്ളി’.തലവടി ആനപ്രമ്പാൽ തെക്ക് സൗഹൃദ നഗറിൽ ചോളകത്ത് മറിയാമ്മ വർഗ്ഗീസ് ( ഗ്രേസി) , പരേതനായ വിമുക്ത ഭടൻ എം വർഗ്ഗീസിന്റെയും മൂന്ന് മക്കളിൽ ഒരാളായ റെനിമോളുടെ (50) മരണവാർത്തയാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയിരിക്കുന്നത്.മാഞ്ഞ് പോയത് യുവ തലമുറയെ നേർവഴിയിലേക്ക് നയിച്ച നക്ഷത്രം.പുഞ്ചിരി കൊണ്ട് പ്രായഭേദമെന്യേ ഏവരുടെയും ഹൃദയം കീഴടക്കിയ റെനിമോൾ ഇനി ഓർമ്മ മാത്രം.

ആനപ്രമ്പാൽ ചെത്തിപ്പുരയ്ക്കൽ ഗവ എൽ.പി സ്കൂൾ,ആനപ്രമ്പാൽ സൗത്ത് യു. പി.സ്ക്കൂൾ, തലവടി ഗവ. ഹൈസ്കൂൾ, എടത്വ സെന്റ് അലോഷ്യസ് കോളജ് എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം നേടിയതിന് ശേഷം മറൈൻ റേഡിയോ ഓഫീസേസ്സ് കോഴ്സ് പഠനം പൂർത്തിയാക്കിയ റെനി പൂർണ്ണ സമയ സുവിശേഷ പ്രവർത്തകയായി തീരണമെന്ന തീരുമാന പ്രകാരം ബാഗ്ളൂരിൽ നിന്നും വേദശാസ്ത്രത്തിൽ പഠനം നേടി.തുടർന്ന് വിദ്യാർത്ഥികളുടെ ഇടയിൽ പ്രവർത്തിക്കുന്ന സുവിശേഷ സംഘടന യായ സിഇഎഫ് കേരള ഘടകത്തോട് ചേർന്ന് 1991 മുതൽ കൊല്ലം കേന്ദ്രമാക്കി പ്രവർത്തനങ്ങൾ നടത്തി.

അഹമ്മദാബാദിൽ സ്ഥിര താമസമാക്കിയ കുണ്ടറ മുളമൂട്ടിൽ തെങ്ങുംതാഴത്ത് സുനിൽ ജോണുമായി 1998ൽ വിവാഹിതയായി. അഹമ്മ ദാബാദിലേക്ക് ഭർത്താവിനോടാപ്പം മടങ്ങിയെങ്കിലും സി.ഇ.എഫിന്റെ പ്രവർത്തനങ്ങൾ ഗുജറാത്തില്‍ ആരംഭിക്കുന്നതിനുള്ള ശ്രമം നടത്തുകയും ഭാഷ പഠിച്ചതിന് ശേഷം സിഇഎഫ് പ്രവർത്തക ആയെങ്കിലും അവധി കാലങ്ങളിൽ കേരളത്തിലെത്തി പ്രവർത്തനങ്ങളിലേർപ്പെ ടുക പതിവായിരുന്നു.ശ്വാസകോശ സംബന്ധമായ രോഗം നിർണ്ണയിക്കപെട്ടതിന് ശേഷവും രോഗത്തെ വക വെയ്ക്കാത് വിശ്രമരഹിത യായി പ്രവർത്തിച്ചു വരു കയായിരുന്നു. ഇക്കഴിഞ്ഞ അവധി കാലത്തും തലവടി തെക്കെ കരയിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് റെനി യുടെ വീട്ടിൽ സന്മാർഗ്ഗിക പഠന ക്ലാസുകൾ നടത്തി യിരുന്നു. വെക്കെഷൻ ബൈബിൾ സ്കൂൾ അദ്ധ്യാപികയായ റെനി ഒരു മികച്ച കൗൺസിലിങ് വിദഗ്ധ ആയിരുന്നു കഴിഞ്ഞ മാർച്ചിൽ തലവടി ചൂട്ടുമാലി സെന്റ് തോമസ് സിഎസ്ഐ പള്ളിയിൽ നടന്ന ത്രിദിന കൺവൻഷനിലെ ഒരു ദിവസം പ്രഭാഷണം നടത്തിയത് റെനി സുനിൽ ആയിരുന്നു. വാർദ്ധക്യസഹജമായ രോഗത്താൽ കഴിയുന്ന അമ്മയെ കണ്ടു മടങ്ങിയിട്ട് രണ്ടാഴ്ച കഴിയുന്നു.ചൈൽഡ് ഇവാഞ്ചലിസം ഫെലോഷിപ്പ് ഗുജറാത്ത് സ്റേറ്റ് ഡയറക്ടർ ആയി സേവനം ചെയ്യുന്നതിനിട യിലാണ് മരണം.

സംസ്ക്കാരം ആഗസ്റ്റ് 19 തിങ്കളാഴ്ച 10.30 ന് അഹമ്മദാബാദ് വിശാല കോളനിക്ക് സമീപം ഉള്ള മാർത്തോമ സെമിത്തേരിയിൽ നടക്കും. സംസ്ക്കാര ശുശ്രൂഷയിൽ സംബന്ധി ക്കാൻ ബന്ധുക്കളും സിഇഎഫ് ഭാരവാഹികളും ഇവിടെ നിന്നും തിരിക്കും.മകൾക്ക് അവസാന മുത്തം നല്കാൻ അമ്മയും അവർക്കൊപ്പം ഉണ്ട്. പൂർവ്വ വിദ്യാർത്ഥി സംഘടനയെ പ്രതിനിധികരിച്ച് രാവിലെ 9ന് വസതിയിൽ അന്തിമ ഉപചാരം അർപ്പിക്കും.

സ്റ്റെൻസ് ,സ്റ്റാർലൈറ്റ് എന്നിവർ മക്കളും,റെജി വർഗ്ഗീസ് (കുവൈത്ത്).റീന എന്നിവർ സഹോദരങ്ങളുമാണ്.

Print Friendly, PDF & Email

Leave a Comment

More News