ഹ്യൂസ്റ്റണ്‍: നോർത്ത് അമേരിക്കയിലെ പ്രമുഖ ശ്രീനാരായണ പ്രസ്ഥാനമായ ശ്രീനാരായണ ഗുരു മിഷൻ ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ 170-ാം ഗുരുദേവ ജയന്തിയും ഓണാഘോഷ പരിപാടികളും 2024 ഓഗസ്റ്റ് 25 ഞായറാഴ്ച രാവിലെ 10:00 മണിമുതല്‍ MAGH ആസ്ഥാനമായ കേരള ഹൗസില്‍ (1415 Packer Ln Stafford, Texas 77477 ) വെച്ച് നടക്കുന്നു.
രാവിലെ 10 മണി മുതൽ നടക്കുന്ന അത്തപ്പൂവിടൽ,,ജയന്തി ഘോഷയാത്ര , താലപ്പൊലി , ചെണ്ടമേളം, ജയന്തി സമ്മേളനം, കലാപരിപാടികൾ, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയിൽ പങ്കെടുക്കാൻ എല്ലാ ഗുരുഭക്തരെയുംസ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.. പ്രമുഖ ശ്രീനാരായണ സന്ദേശ പ്രഭാഷകനും ഗുരുനിത്യ ചൈതന്യ യതിയുടെ ശിഷ്യനും സ്കൂൾ ഓഫ് വേദാന്ത ഡിറക്ടറും ആയ സ്വാമി മുക്താനന്ദയതി ജയന്തി സമ്മേളനം ഉത്ഘാടനം ചെയ്യുന്നതും, ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് സുരേന്ദ്രൻ കെ പട്ടേൽ ജയന്തി സന്ദേശം നൽകുന്നതുമാണ്.
സമ്മേളനത്തിൽ SNGM പ്രസിഡന്റ് അഡ്വക്കേറ്റ് അനിയൻ തയ്യിൽ അധ്യക്ഷത വഹിക്കുന്നതാണ്. സൈന്റ്റ് പീറ്റേഴ്സ് & സൈന്റ്റ് പോൾസ് CHURCHES ഓഫ് ഹോബ്സ്റ്റൻ വികാരി റെവ: ഫാദർ ഐസക് ബി പ്രകാശ്, ഹൂസ്റ്റണിലെ പൗര പ്രമുഖനായ ശ്രീ ശശിധരൻ നായർ , FSNONA ജനറൽ സെക്രട്ടറി സുജി വാസവൻ ഡാളസ്, MAGH ട്രുസ്ടീ ബോർഡ് ചെയര്മാന് ശ്രീ വിനോദ് വാസുദേവൻ , SNGM ഹ്യൂസ്റ്റൺ മുൻപ്രസിഡന്റ് അശ്വനികുമാർ വാസു എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തുന്നതാണ്.
ആധുനിക ലോകത്തിന്റെ പ്രതീക്ഷയായ ഗുരുദർശനം അറിയുന്നതിനും ജീവിതവിജയം നേടുന്നതിനുമുള്ള ഈ പരിപാടിയിൽ പങ്കെടുക്കുന്നതിനായി എല്ലാ ഗുരുഭക്തരെയും അനുഭാവികളെയും ആദരപൂർവം ക്ഷണിച്ചുകൊള്ളുന്നു .
കൂടുതൽ വിവരങ്ങൾക്ക്: സെക്രട്ടറി ശ്രീമതി ഷൈജി അശോകൻ , പ്രോഗ്രാം കോർഡിനേറ്റര്‍മാരായ ഗോപകുമാർ മണികണ്ടശ്ശേരിൽ (409-354—8264) , ശ്രീമതി ജോളി മനോജ് (281-865-2621) എന്നിവരെ സമീപിക്കാവുന്നതാണ്
റിപ്പോർട്ട്: അനിയൻ തയ്യിൽ, പ്രസിഡന്റ്, SNGM (281-707-9494)