സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 78 മത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി.
ആഗസ്റ്റ് 15 ന് വ്യാഴാഴ്ച രാവിലെ മാന്റിക്ക ഗ്രീൻവാലി ലെയിനിൽ നടന്ന വർണശബളമായ ചടങ്ങിനു മുമ്പ് ജേക്കബ് ജോസഫ് പെരിങ്ങേലിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി. തുടർന്ന് ഇന്ത്യൻ ദേശീയ ഗാനത്തോടു കൂടി ചടങ്ങുകൾ ആരംഭിച്ചു.
പ്രസിഡണ്ട് അനിൽ ജോസഫ് മാത്യു അദ്ധ്യക്ഷത വഹിച്ചു. തന്റെ പ്രസംഗത്തിൽ അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധീരദേശാഭിമാനികൾക്ക് പ്രണാമം അർപ്പിച്ചു കൊണ്ട് സ്വാതന്ത്ര്യദിന സന്ദേശം നൽകി.
ചാപ്റ്റർ വൈസ് പ്രസിഡണ്ട് തോമസ് പട്ടർമഡ്, തങ്കമ്മ തോമസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുവാൻ പോരാടിയ, ജയിൽ വരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളെയും സമര പോരാട്ടങ്ങളിൽ ജീവൻ വെടിഞ്ഞ പോരാളികളെയും ഇത്തരണത്തിൽ സ്മരിക്കുന്നുവെന്ന് പ്രസംഗകർ ചൂണ്ടിക്കാട്ടി
സമ്മേളനത്തിൽ അനിൽ ജോസഫ് മാത്യു നന്ദി പ്രകാശിപ്പിച്ചു.
സമ്മേളന ശേഷം വിഭവസമൃദ്ധമായ സ്‌നേഹ വിരുന്നും ഉണ്ടായിരുന്നു.