കൊളംബസ് (ഒഹായോ): സെന്‍റ് മേരീസ് സിറോ മലബാര്‍ കത്തോലിക്ക മിഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒമ്പതു വർഷമായി നടത്തുന്ന സിഎൻസി ക്രിക്കറ്റ് ടൂർണമെന്റ് ഓഗസ്റ്റ് 17ന് ഡബ്ലിൻ എമറാൾഡ് ഫീൽഡിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. മുൻ വർഷങ്ങളിലെ പോലെ ഇത്തവണയും മിഷന് പുറത്തുള്ള ടീമുകളെ കൂടി ഉൾകൊള്ളിച്ചാണ് മൽസരം. ജൂലൈ 20ന് നടന്ന സിഎൻസി ഇന്റെർണൽ മാച്ചിൽ ആൻ്റണി ജോർജിന്റെ നേതൃത്വത്തിൽ Iron Warriors ടീം വിജയികളായി.
ഡെവ് കെയർ സൊല്യൂഷൻസ്, സോണി ജോസഫ് – Realtor, ബിരിയാണി കോർണർ, കൊളംബസ് ഡ്രീം ventures എന്നിവരാണ് പ്രധാന സ്പോൺസർസ്.
SM United 1 & SM United 2 (സെന്‍റ് . മേരീസ് സിറോ മലബാര്‍ മിഷൻ, കൊളംബസ്), OMCC (ഒഹായോ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ), സെൻറ്. ചാവറ ടസ്‌കേഴ്‌സ് (സെൻറ്. ചാവറ സിറോ മലബാർ കത്തോലിക്ക മിഷൻ, സിൻസിനാറ്റി), സെയിന്റ് എഫ്രയീം കൊളംബസ് വാരിയർസ്, CAFC & CAFC 2 (കൊളംബസ് അംബാസ്സഡർസ് ഫോർ ക്രൈസ്റ്റ്), DAYTON 8s CC (ഡേറ്റൻ മലയാളീ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ) എന്നീ ടീമുകലാണ് മത്സരിക്കുന്നത്.
വിജയം നേടുന്ന ടീമിന് ട്രോഫി ലഭിക്കുന്നതാണ്. കൂടാതെ മാൻ ഓഫ് ദി മാച്ച്, മാൻ ഓഫ് ദി സീരീസ്, ബെസ്റ്റ് ഫീൽഡർ എന്നീ അവാർഡുകളും നൽകും. എട്ട് ടീമുകൾ തമ്മിൽ ലീഗ് മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ലീഗ് മത്സരങ്ങൾ റൗണ്ട് റോബിൻ രീതിയിലായിക്കും. അതിൽ കൂടുതൽ പോയിന്റ് ലഭിക്കുന്ന രണ്ടു ടീമുകൾ ഫൈനലിൽ ഏറ്റു മുട്ടുന്ന രീതിയിലാണ് ഈ വർഷത്തെ സിഎൻസി ടുർണമെന്റ് ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.