ഫിലഡല്‍ഫിയയില്‍ വര്‍ണാഭമായ വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ (വിബി‌എസ്)

ഫിലഡല്‍ഫിയ: സ്കൂള്‍ കുട്ടികള്‍ വേനല്‍ അവധിക്കാലം കുടുംബമൊത്തുള്ള യാത്രകള്‍ക്കും, ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നതിനും, കൂട്ടുകാരൊത്ത് ഇഷ്ടവിനോദങ്ങളില്‍ പങ്കെടുക്കുന്നതിനും, സമ്മര്‍ ക്യാമ്പുകളിലൂടെ വ്യക്തിത്വവികസനം സാധ്യമാക്കുന്നതിനും ലക്ഷ്യമിടുമ്പോള്‍ അവയോടൊപ്പം തന്നെ എന്നാല്‍ അതില്‍നിന്നും വ്യത്യസ്തമായി വിനോദ പരിപാടികളിലൂടെയും, ഇഷ്ടഗയിമുകളിലൂടെയും, വിവിധ ക്രാഫ്റ്റ് വര്‍ക്കുകളിലൂടെയും ബൈബിള്‍ വിജ്ഞാനവും കൂടി ഹൃദിസ്ഥമാക്കി മുന്നേറുന്ന ഒരു വിഭാഗം കുട്ടികളെ ഇതാ ശ്രദ്ധിക്കൂ.

സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്കൂള്‍ കുട്ടികള്‍ക്കായി ആഗസ്റ്റ് 5 മുതല്‍ 8 വരെ ഒരാഴ്ച്ചത്തേക്ക് നടത്തപ്പെട്ട സ്കൂബാ വിബി‌എസ് പലതുകൊണ്ടും പുതുമ നിറഞ്ഞതായിരുന്നു.

മതബോധന സ്കൂള്‍ കുട്ടികള്‍ സാധാരണ ഞായറാഴ്ച്ചകളില്‍ വിശ്വാസ പരിശീലനം നടത്തിയിരുന്ന ക്ലാസ് മുറികളും സോഷ്യല്‍ ഹാളും, ലോബിയുമെല്ലാം തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ സ്കൂബാ വി. ബി. എസ് പ്രമേയത്തിനനുസരിച്ചുള്ള കടലിലെ മല്‍സ്യ-ജീവജാലങ്ങളുടെ ബഹുവര്‍ണചിത്രങ്ങളാലും, പലതരത്തിലുള്ള ആര്‍ട്ട്വര്‍ക്കുകൊണ്ടും, വ്യത്യസ്ത രംഗപടങ്ങളാലും കമനീയമാക്കിയിരുന്നു. ആഴമേറിയ നടുക്കടലില്‍ ഡൈവ് ചെയ്ത് സ്കൂബാ മുങ്ങല്‍വിദഗ്ധര്‍ വിലപ്പെട്ട കടല്‍ മുത്തുകള്‍ കണ്ടെത്തുന്നതുപോലെ വളരെ ഗഹനവും, ആശയസമ്പുഷ്ടവുമായ ബൈബിളിലെ മൊഴിമുത്തുകള്‍ കുട്ടികള്‍ മുങ്ങിതപ്പി ഒരാഴ്ച്ചകൊണ്ട് കണ്ടെത്തുന്നു. ബൈബിളിലെ വിലയേറിയ മൊഴിമുത്തുകള്‍ കണ്ടെത്തുന്നതിനുള്ള കുട്ടികളുടെ ജിജ്ഞാസക്ക് തികച്ചും സമുചിതമായ രീതിയില്‍ ബൈബിള്‍ പഴയ നിയമത്തിലെ മനുഷ്യ-മൃഗ കഥാപാത്രങ്ങളെക്കൊണ്ട് തികച്ചും നാടകീയമായ രീതിയില്‍ സ്റ്റേജും, ഹാളും, ഭിത്തികളും സജ്ജമാക്കിയിരുന്നു. ബൈബിള്‍ സങ്കല്‍പ്പങ്ങള്‍ക്കനുസൃതമായി യുവജനങ്ങളുടെ ഭാവന നന്നായി ചിറകുവിടര്‍ത്തിയ അനുഭൂതി കാണികളില്‍ കുളിര്‍മ്മയേകി.

രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെയായിരുന്നു ക്ലാസ് സമയം. ഗ്രേഡ് ലെവല്‍ അനുസരിച്ച് ബൈബിളിലെ പ്രധാനപ്പെട്ട പല ആശയങ്ങളും കഥകളും ആക്ഷന്‍ സോംഗ്, കഥാകഥനം, സ്കിറ്റ്, പവര്‍ പോയിന്‍റ്, ആനിമേഷന്‍ വീഡിയോ, വിവിധയിനം ഗെയിമുകള്‍, പ്രെയിസ് ആന്‍റ് വര്‍ഷിപ്പ് എന്നിവയിലൂടെ കുട്ടികള്‍ക്കു മനസിലാകുന്ന രീതിയില്‍ രസകരമായി അവതരിപ്പിക്കാന്‍ സംഘാടകര്‍ പരമാവധി ശ്രദ്ധിച്ചു.

ഇടവക വികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍ ആഗസ്റ്റ് 5 തിങ്കളാഴ്ച്ച അഞ്ചുദിവസം നീണ്ടുനിന്ന ടഇഡആഅ എന്നു പേരിട്ടിരിക്കുന്ന വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ ഉത്ഘാടനം ചെയ്തു. ചിക്കാഗോ സെ. തോമസ് സീറോ മലബാര്‍ രൂപതാബിഷപ് മാര്‍ ജോയ് ആലപ്പാട്ടും കുട്ടികളോടൊപ്പം ഒരു ദിവസം സ്കൂബാ ഡൈവില്‍ പങ്കെടുത്ത് കുട്ടികള്‍ക്കു പ്രചോദനം നല്‍കി. വോളന്‍റിയേഴ്സ് ഉള്‍പ്പെടെ 100 ല്‍ പരം കുട്ടികള്‍ ഈ വര്‍ഷത്തെ വി.ബി.എസില്‍ പങ്കെടുത്തു. അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കുവേണ്ടിയായിരുന്നു വി. ബി. എസ് ലക്ഷ്യമിട്ടത്.

ബൈബിളിനെക്കുറിച്ചുള്ള സമഗ്രപഠനമാണു ഒരാഴ്ചത്തെ പരിശീലന പദ്ധതികൊണ്ട് ഉദ്ദേശിച്ചത്. ക്ലാസ് റൂം പഠനത്തിനു പുറമെ വിവിധയിനം ബൈബിള്‍ ഗെയിംസ്, ബൈബിള്‍ ക്വിസ്, ബൈബിള്‍ വായന, പാട്ടുകള്‍, ക്രാഫ്റ്റ്സ് എന്നിവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പഴയനിയമത്തിലെയും, പുതിയനിയമത്തിലെയും പല ഉപമകളും, അത്ഭുതപ്രവൃത്തികളും ആനിമേഷന്‍ മൂവീസ് ഉപയോഗിച്ച് അവതരിപ്പിച്ചത് കുട്ടികള്‍ ഒരിക്കലും മറക്കുകയില്ല. God is a friend who is real, who loves us, who we can trust, friend forever, friend for everyone എന്നീ ആശയങ്ങളാണു കുട്ടികളില്‍ ഊട്ടിയുറപ്പിച്ചത്.

സണ്‍‌ഡേ സ്കൂള്‍ 11ാം ക്ലാസ് വിദ്യാര്‍ത്ഥികളായ ക്രിസ്റ്റോ തങ്കച്ചന്‍, ജയ്ക്ക് ബെന്നി, ജോനാഥന്‍ ലൂയിസ്, ജെന്നാ നിഖില്‍ എന്നിവരായിരുന്നു ഈ വര്‍ഷത്തെ വി.ബി.എസ് കോര്‍ഡിനേറ്റര്‍മാര്‍. മതാധ്യാപകരും, പി. ടി. എ. വോളന്‍റിയേഴ്സും, മാതാപിതാക്കളും, ട്രസ്റ്റിമാരും, പാരീഷ് സെക്രട്ടറിയും യുവജനഗ്രൂപ്പും വി. ബി. എസിനുവേണ്ട ക്രമീകരണങ്ങള്‍ ചെയ്തു. വിജ്ഞാനപ്രദവും, രസകരവുമായ ഈ ക്യാമ്പ് കുറച്ചു ദിവസങ്ങള്‍കൂടി വേണ്ടിയിരുന്നു എന്നു പങ്കെടുത്ത പല കുട്ടികള്‍ക്കും തോന്നിപ്പിക്കാന്‍ ഇടയാക്കിയത് മികച്ച സംഘാടനത്തിന്‍റെ മേډയാണു കാണിക്കുന്നത്.

ആഗസ്റ്റ് 8 വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ചുമണിമുതല്‍ നടന്ന സമാപനപരിപാടികളില്‍ ഇടവക വികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍, കൈക്കാരډാരായ പോളച്ചന്‍ വറീദ്, ജോജി ചെറുവേലില്‍, ജോസ് തോമസ്, ജറി കുരുവിള, സജി സെബാസ്റ്റ്യന്‍, സണ്ടേസ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, മതാദ്ധ്യാപകര്‍, മാതാപിതാക്കള്‍, യുവജനങ്ങള്‍ എന്നിവരും പങ്കെടുത്ത് കുട്ടികളുടെ ഗ്രാന്‍ഡ് ഫിനാലെ വന്‍വിജയമാക്കി.

ഫോട്ടോ: ജോയല്‍ ഷാജി

 

Print Friendly, PDF & Email

Leave a Comment

More News