മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷയിൽ ആശങ്കയുണ്ട്: കേന്ദ്രമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷയിൽ ആശങ്ക അറിയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിലവിലെ സാഹചര്യം ഭീതി പരത്തുന്നതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കോടതിയെപ്പോലും ശാസ്ത്രീയമായി അറിയിക്കണമെങ്കിൽ സാറ്റലൈറ്റ് സംവിധാനം വേണം. അണക്കെട്ട് തകർന്നാൽ ആരാണ് ഉത്തരം പറയുകയെന്നും അദ്ദേഹം ചോദിച്ചു. ഹൃദയത്തിൽ ഇടിമുഴക്കം പോലെ മുല്ലപ്പെരിയാർ നിലകൊള്ളുന്നത്. കണ്ണീരിൽ മുങ്ങിത്താഴാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വയനാട് ദുരന്തവും തുംഗഭദ്ര അണക്കെട്ടിനുണ്ടായ തകരാറും കാലാവസ്ഥാ വ്യതിയാനത്തിന്റെ സാഹചര്യങ്ങളുടേയും പശ്ചാത്തലത്തില്‍ കേരള മുഖ്യമന്ത്രിയും തമിഴ്‌നാട് മുഖ്യമന്ത്രിയും ചര്‍ച്ചനടത്തി മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമം നടത്തണമെന്ന് മുല്ലപ്പെരിയാര്‍ സമരസമിതി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മധ്യസ്ഥം വഹിക്കണമെന്നാണ് അവരുടെ ആവശ്യം.

അതേസമയം, അണക്കെട്ടിൻ്റെ നിലവിലെ സ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി കെ രാജൻ വ്യക്തമാക്കി. ജില്ലാ ഭരണകൂടവും മുഖ്യമന്ത്രിയുടെ ഓഫീസും മറ്റ് അധികാരികളും നൽകുന്ന മുന്നറിയിപ്പുകൾ മാത്രം ശ്രദ്ധിക്കുക. മുല്ലപ്പെരിയാർ വിഷയത്തിൽ ലൈക്ക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യുകയാണ് ലക്ഷ്യം. പലരും സോഷ്യൽ മീഡിയയിൽ 2018 മുതലുള്ള പോസ്റ്ററുകൾ വീണ്ടും ഷെയർ ചെയ്യുകയും ആശങ്കയുണ്ടാക്കുകയും ചെയ്യുന്നു. തെറ്റായ പ്രചരണങ്ങൾ പാടില്ലെന്നും മന്ത്രി പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News