ഒ ഐ സി സി (യു കെ) ക്ക് ചരിത്രപരമായ നേതൃമാറ്റം; ആദ്യ വനിതാ അദ്ധ്യക്ഷയായി ശ്രീമതി ഷൈനു ക്ലെയർ മാത്യൂസിനെ നിയമിച്ചു

ലണ്ടൻ: രാഹുൽ ഗാന്ധിയുടെ ആശയത്തിന് പൂർണ്ണ പിന്തുണ നൽകി, കെ പി സി സിയുടെ നിയന്ത്രണത്തിലുള്ള പ്രവാസി സംഘടനയായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്‌ (ഒ ഐ സി സി) രൂപീകൃതമായതിനു ശേഷം സംഘടനയുടെ ചരിത്രത്തിലെ ആദ്യ വനിതാ അദ്ധ്യക്ഷയായി ശ്രീമതി ഷൈനു ക്ലെയർ മാത്യൂസിനെ നിയമിച്ചുകൊണ്ട് യു കെയിലെ നാഷണൽ കമ്മിറ്റി പുനസംഘടിപ്പിച്ചു കെ പി സി സി ഉത്തരവിറക്കി. പുതിയ ഭാരവാഹികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള കെ പി സി സിയുടെ ഔദ്യോഗിക കത്ത്, കെ പി സി സി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണനാണ് പ്രസിദ്ധികരിച്ചത്.

യു കെയിൽ നിരവധി വർഷങ്ങളായി പൊതു പ്രവർത്തന രംഗത്തും ചാരിറ്റി പ്രവർത്തങ്ങളിലും സജീവ സാന്നിധ്യമായ ശ്രീമതി ഷൈനു ക്ലെയർ മാത്യൂസിന് ലഭിച്ച അർഹിക്കുന്ന അംഗീകാരം കൂടിയാണ് പുതിയ സ്ഥാനലബ്ധി. ഒ ഐ സി സി (യു കെ)യുടെ വർക്കിംഗ്‌ പ്രസിഡന്റായും വനിതാ വിംഗ് യൂറോപ്പ് കോർഡിനേറ്ററായും പ്രവർത്തിച്ചു വരുകയായിരുന്നു ശ്രീമതി ഷൈനു യു കെയിലും ഗൾഫ് രാജ്യങ്ങളിലും നിരവധി ഹോട്ടൽ ശൃംഗലകളുടെയും കെയർ ഹോമുകളുടെയും ഉടമ കൂടിയാണ്.

യു കെ ഒ ഐ സി സിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കുള്ള ചർച്ചകൾ തുടങ്ങിയതായും, പുതിയ കർമ്മ പദ്ധതികളുടെ വിശദരൂപം ഉടൻ കൂടുന്ന കെ പി സി സി ഉന്നത നേതാക്കളുടെ യോഗത്തിൽ സമർപ്പിച്ചു അനുമതി നേടിയശേഷം ഒ ഐ സി സി പ്രവർത്തകർക്കായി പ്രസിദ്ധികരിക്കുമെന്ന് നിയുക്ത പ്രസിഡന്റ് ശ്രീമതി. ഷൈനു ക്ലെയർ മാത്യൂസ് അറിയിച്ചു. പുതിയ പദ്ധതികളിൽ സ്ത്രീകൾ, യുവജങ്ങൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർക്ക് മുൻഗണന നല്കുമെന്ന സൂചനയും ശ്രീമതി. ഷൈനു ക്ലെയർ മാത്യൂസ് നൽകി.

ഭാരവാഹികൾ:

പ്രസിഡന്റ്‌: ഷൈനു ക്ലെയർ മാത്യൂസ്

വർക്കിംഗ്‌ പ്രസിഡന്റുമാർ: സുജു കെ ഡാനിയേൽ, ബേബിക്കുട്ടി ജോർജ്, ഡോ. ജോഷി ജോസ്, അപ്പ ഗഫൂർ, മണികണ്ഠൻ ഐക്കാട്.

മുൻ കമ്മിറ്റിയിലെ വർക്കിംഗ് പ്രസിഡണ്ടുമാരെ നില നിർത്തിപ്പോൾ, കഴിഞ്ഞ തവണ നാഷണൽ ജനറൽ സെകട്ടറിയയായിരുന്ന ബേബികുട്ടി ജോർജിന് വർക്കിംഗ് പ്രസിഡന്റായി സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്.

വൈസ് പ്രസിഡന്റുമാർ: സോണി ചാക്കോ, ജവഹർലാൽ, ശ്രീമതി ലിലിയ പോൾ, ഫിലിപ്പ് കുളഞ്ഞികൊമ്പിൽ ജോൺ, ജോർജ് ജോസഫ് കടമ്പനാട്.

ജനറൽ സെക്രട്ടറിമാർ: ശ്രീ തോമസ് ഫിലിപ്പ്, എബി സെബാസ്റ്റ്യൻ, അഷറഫ് അബ്ദുള്ള, അജിത് വെൺമണി.

ട്രഷറർ: ബിജു വർഗീസ്.

ഔദ്യോഗിക വക്താവ്: റോമി കുര്യാക്കോസ്.

ജോയിന്റ് സെക്രട്ടറിമാർ: സാബു ജോർജ്, റോമി കുര്യാക്കോസ്, വിഷ്ണു പ്രതാപ്, സന്തോഷ്‌ ബെഞ്ചമിൻ, റോണി ജേക്കബ്, അൽസഹറലി, രാജൻ പടിയിൽ, സണ്ണിമോൻ മത്തായി, സാജു മണക്കുഴി, ഷോബിൻ സാം, ശ്രീമതി സാരിക അമ്പിളി, ജമാൽ, ഗിരി മാധവൻ, ജയരാജ്‌ കെ ജി, വിജി വി പി, മൈക്കിൾ.

സംഘടനയുടെ സുഗമമായ പ്രവർത്തനം ലക്ഷ്യമിട്ടുകൊണ്ട് കെ കെ മോഹൻദാസ്, ജോർജ് ജേക്കബ്, ബിനോ ഫിലിപ്പ്, സി നടരാജൻ എന്നിവരെ ഉൾപ്പെടുത്തി 4 അംഗ അഡ്വൈസറി ബോർഡും, ഫിലിപ്പ് എബ്രഹാം, മഹേഷ്‌ കുമാർ, എ അഗസ്റ്റിൻ, ബേബി ലൂക്കോസ്, പ്രസാദ് കൊച്ചുവിള, അജിത്കുമാർ സി നായർ, സാജു ആന്റണി, ജോമോൻ ജോസ് എന്നിവരെ ഉൾപ്പെടുത്തി നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. യുവാക്കളുടെ പ്രാധാന്യം ഉറപ്പിച്ചുകൊണ്ട് ബിബിൻ ബോബച്ചൻ, അജാസ് മുഹമ്മദ്‌, ഷൈനോ ഉമ്മൻ തോമസ്, മുഹമ്മദ്‌ ഹാഫിസ് എന്നിവരെ എക്സിക്യൂട്ടീവ് യൂത്ത് പ്രതിനിധികളായി നിയമിച്ചു.

നേരത്തെ ഒ ഐ സി സി (യു കെ) യുടെ ചുമതലയുള്ള കെ പി സി സി ഭാരവാഹികളായ വി പി സജീന്ദ്രനും എം എം നസീറും യു കെയുടെ സംഘടന ചുമതല ഏറ്റെടുത്തുകൊണ്ട് യു കെയിൽ ഉടനീളമുള്ള പ്രധാന റീജിയനുകൾ സന്ദർശിക്കുകയും നേതാക്കളുമായും പ്രവർത്തകരുമായും ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. സംഘടനയുടെ നാഷണൽ കമ്മിറ്റിയിലും വിവിധ റീജിയൻ കമ്മിറ്റികളിലും സംഘടന സംവിധാനം ശക്തിപ്പെടുത്തുക, വനിതകളെയും യുവാക്കളെയും സംഘടനയുടെ നേതൃനിരയിലേക്ക് കൊണ്ടുവരുക എന്നീ പ്രധാന ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി പുനസംഘടിപ്പിച്ചത്. സംഘടനയുടെ നാഷണൽ നാഷണൽ കമ്മിറ്റി യോഗത്തിലും ഒ ഐ സി സി (യു കെ)യുടെ ചുമതല വഹിക്കുന്ന കെ പി സി സി നേതാക്കൾ പങ്കെടുത്തിരുന്നു.

Print Friendly, PDF & Email

Leave a Comment

More News