ഭക്തിനിർഭരമായി ഹ്യൂസ്റ്റണിൽ അഷ്ടമി രോഹിണി വിളംബര യാത്ര

ഹ്യൂസ്റ്റൺ : 2024 ഓഗസ്റ്റ് 24 ശനിയാഴ്ച ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വച്ച് നടത്തപ്പെടുന്ന അഷ്ടമി രോഹിണി ആഘോഷങ്ങളുടെ മുന്നോടിയായി ഓഗസ്റ്റ് 18ന് കേരള ഹിന്ദു സൊസൈറ്റിയുടെയും KHS സ്കൂളിന്റെയും ആഭിമുഖ്യത്തിൽ ഹ്യൂസ്റ്റണിലെ വിവിധ ക്ഷേത്രങ്ങളിലൂടെ വിളംബരയാത്ര സംഘടിപ്പിച്ചു. ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് BAPS, VPSS Haveli മുതലായ ക്ഷേത്രങ്ങൾ സന്ദർശിച്ച തീർത്ഥാടന സംഘം ഉച്ചയോടെ ശ്രീ മീനാക്ഷി ദേവസ്ഥാനത്തെത്തി. ഗംഭീരമായ സ്വീകരണമാണ് വിളംബര യാത്രക്ക് ഓരോ ക്ഷേത്രങ്ങളിലും ലഭിച്ചത്. കൃഷ്ണ വേഷം ധരിച്ച ബാലിക ബാലൻമാരും രാധമാരും വിളംബര യാത്രയുടെ ഭാഗമായി.

ഓഗസ്റ്റ് 24 ശനിയാഴ്ച 6.30 PM ന് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രാങ്കണത്തിൽ താലപ്പൊലികളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടികളോടെ ശോഭയാത്ര നടത്തും.ശോഭയാത്രയുടെ പരിസമാപനം കുറിച്ചുകൊണ്ട് ഉണ്ണിക്കണ്ണൻമാരുടെ ഉറിയടിയും കണ്ണന്റെ രാധമാരുടെ ഡാൻഡിയയും ഉണ്ടായിരിക്കും. നിരവധി കണ്ണന്മാരും രാധാമാരും ശോഭയാത്രയുടെ ഭാഗമാകും. ദീപാരാധനക്കുശേഷം കലാസന്ധ്യയും അതിനു ശേഷം മഹാ ഡാൻഡിയയും ഉണ്ടായിരിക്കുന്നതാണ്.

വിളംബര യാത്രയെ അനുഗമിച്ചു KHS പ്രസിഡന്റ് ശ്രീ സുനിൽ നായർ, ട്രസ്റ്റീ പ്രസിഡന്റ് ശ്രീമതി രമാ പിള്ള, ഹരി ശിവരാമൻ മറ്റു ബോർഡ് മെമ്പര്മാരായ അജിത് പിള്ള, ശ്രീകല നായർ, സുബിൻ ബാലകൃഷ്ണൻ ,സുരേഷ് നായർ, ശ്രീജിത് നമ്പൂതിരി, രാജേഷ് നായർ, പ്രിയ രൂപേഷ്,KHS സ്കൂൾ കോ ഓർഡിനേറ്റർ ശ്രീ ജയപ്രകാശ് തുടങ്ങി നിരവധി പേർ പങ്കെടുത്തു. ഹ്യൂസ്റ്റണിലെ വിവിധ ഹൈന്ദവ പ്രസ്ഥാനങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കാനും, സനാതന ധർമ്മം സംരക്ഷിക്കാനും അതിനെ വരും തലമുറയിലേക്ക് പകർന്നു നൽകാനും ഇത്തരം പരിപാടികൾ സഹായിക്കുമെന്ന് വിളംബര യാത്രയെ സ്വീകരിച്ചു സംസാരിച്ച ക്ഷേത്ര പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News