ചിങ്ങം: ജീവിതപങ്കാളിയുമായി കലഹത്തിന് സാധ്യത കാണുന്നു. ഇന്നത്തെ ദിവസം ദാമ്പത്യജീവിതം ഒട്ടും സുഖകരമായിരിക്കില്ല. പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുകയും കൈകാര്യം ചെയ്യാന്‍ കഴിയാതാവുകയും ചെയ്യും. ചീത്തപ്പേര് ലഭിക്കാന്‍ സാധ്യതയുളള പ്രശ്‌നങ്ങളില്‍ ഇടപെടാതിരിക്കുക. ബിസിനസ് പങ്കാളികളുമായി ഇടപെടുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തുക.
കന്നി: പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് നല്ല ദിവസമാണ്. എല്ലാ കാര്യങ്ങളിലും പങ്കാളിയെക്കാളും സഹപ്രവര്‍ത്തകരെക്കാളും നിങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കും. സഹപ്രവര്‍ത്തകര്‍ സഹായമനോഭാവം പ്രകടിപ്പിക്കും. കുടുംബാന്തരീക്ഷം സംതൃപ്‌തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം. വലിയ രീതിയിലുളള സാമ്പത്തിക ലാഭമുണ്ടാകാന്‍ സാധ്യത കാണുന്നു. രോഗം ബാധിച്ചവര്‍ക്ക് അത് സുഖപ്പെടാനുള്ള സാധ്യതയും ഉണ്ട്.
തുലാം: പ്രൗഡമായ പെരുമാറ്റം കൊണ്ട് നിങ്ങള്‍ സുഹൃത്തുക്കളുടെയും അപരിചിതരുടെയും ഹൃദയം കവരും. ചർച്ചകളിലും സംവാദങ്ങളിലുമുള്ള നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. പക്ഷേ തൊഴിലില്‍ അധ്വാനത്തിന് അനുസരിച്ചുളള നേട്ടം ഉണ്ടാകുകയില്ല. തൊഴില്‍സ്ഥലത്ത് കഴിവതും ഒതുങ്ങിനില്‍ക്കുക. അമിതാവേശം കാണിക്കാതിരിക്കുന്നതാണ് നല്ലത്. ദഹനവ്യവസ്ഥക്ക് പ്രശ്‌നങ്ങളുണ്ടാകാമെന്നതിനാല്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധ ചെലുത്തുക.
വൃശ്ചികം: സുഹൃത്തുക്കളെയും ബന്ധുക്കളേയും ഇന്ന് ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യണം. ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നം ഉണ്ടാകാം. അമ്മയ്‌ക്കും ചില അസുഖങ്ങള്‍ ബാധിച്ചേക്കാം. നിങ്ങളുടെ സാമ്പത്തിക നിലയ്‌ക്കും പ്രശസ്‌തിക്കും കോട്ടം തട്ടാനുളള സാധ്യതയുണ്ട്. കുടുംബാന്തരീക്ഷം കലുഷിതമാകാം. ഇത് കടുത്ത മാനസിക സംഘർഷത്തിന് കാരണമായേക്കും. നല്ല ഉറക്കം ലഭിക്കില്ല.
ധനു: നിങ്ങള്‍ ഇന്ന് എതിരാളികളെ എതിര്‍ത്ത് തോല്‍പ്പിക്കും. ദിവസം മുഴുവനും ആരോഗ്യവും ഉന്മേഷവും അനുഭവപ്പെടും. എന്തെങ്കിലും സംരംഭം പുതുതായി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇന്ന് അതിനുപറ്റിയ ദിവസമാണ്. സുഹൃത്തുക്കളോടൊപ്പം ആഹ്ളാദത്തോടെ സമയം ചെലവഴിക്കും.
മകരം: ഓഹരി വിപണിയിലെ നിക്ഷേപം നിങ്ങള്‍ക്ക് അപ്രതീക്ഷിത ലാഭം കൊണ്ടുവരും. കുടുംബത്തിലെ ചിലരുടെ അസുഖം നിങ്ങളെ അസ്വസ്ഥനാക്കും. ഗൃഹാന്തരീക്ഷം അത്ര പ്രസന്നമായിരിക്കുകയില്ല. വീട്ടമ്മമാര്‍ അസംതൃപ്‌തി പ്രകടിപ്പിക്കും. കുട്ടികള്‍ക്ക് പഠനത്തില്‍ കൂടുതല്‍ പ്രയത്നിക്കേണ്ടിവരും. ആരോഗ്യം അത്ര മെച്ചമായിരിക്കയില്ല. നേത്ര അണുബാധയുണ്ടാകാം.
കുംഭം: ദിവസം മുഴുവന്‍ നിങ്ങള്‍ ആഹ്ളാദവാനായി കാണപ്പെടും. നേട്ടങ്ങളും ലാഭവും കൈവരും. കുടുംബാംഗങ്ങളോടൊപ്പം പുറത്തുപോയി ഉല്ലസിക്കാനുള്ള അവസരം കൈവന്നേക്കും. ശാന്തമായ മനസും നല്ല മനോഭാവവും നിങ്ങള്‍ക്കുണ്ടാകും. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സമ്മാനങ്ങള്‍ ലഭിക്കാം. എല്ലാ പ്രതികൂല ചിന്തകളും ഉപേക്ഷിക്കുക. ദാമ്പത്യ ജീവിതം സുഖകരമായിരിക്കും.
മീനം: നിങ്ങള്‍ക്കിന്ന് മികച്ച ദിവസമായിരിക്കില്ല. ചെയ്യുന്ന കാര്യങ്ങളില്‍ മുഴുവന്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ല. വിഷാദവും താത്പര്യക്കുറവും ഉണ്ടാകും. മതപരമായ കാര്യങ്ങള്‍ക്ക് അമിതമായി പണം ചെലവാക്കും. ശ്രദ്ധിച്ച് മാത്രം നിക്ഷേപം നടത്തുക. കുടുംബാംഗങ്ങളുമായി ചില തര്‍ക്കങ്ങള്‍ക്കും ചുരുങ്ങിയ കാലത്തെ വേര്‍പാടിനും സാധ്യത കാണുന്നു. ചെറിയ ലാഭങ്ങള്‍ക്ക് പിന്നാലെ ഓടുന്നത് വലിയ നഷ്‌ടങ്ങളുണ്ടാക്കും. നിയമപരമായ കാര്യങ്ങള്‍ ശദ്ധയോടെ കൈകാര്യം ചെയ്യണം. പ്രാര്‍ഥനയും ധ്യാനവും ആശ്വാസം പകരും.
മേടം: ഇന്ന് സമ്മാനങ്ങളും ഉപഹാരങ്ങളും ലഭിക്കാന്‍ സാധ്യതയുണ്ട്. പകരമായി മറ്റുള്ളവരെ സത്കരിക്കേണ്ടിവരും. സുഹൃത്തുക്കളോടൊപ്പം ചുറ്റിക്കറങ്ങാന്‍ അനുയോജ്യമായ ദിവസമാണ് ഇന്ന്. പുതിയ സുഹൃത്തുകള്‍ ഭാവിയില്‍ പ്രയോജനമുള്ളവരായി തീരും. പ്രകൃതിരമണീയമായ ഏതെങ്കിലും സ്ഥലത്തേക്ക് ഉല്ലാസയാത്രക്ക് സാധ്യതയുണ്ട്. സര്‍ക്കാരുമായുള്ള ഇടപാടുകള്‍ ലാഭകരമായി കലാശിക്കും.
ഇടവം: ഓഫിസില്‍ പോകുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും. പുതുതായി ഏറ്റെടുത്ത ജോലികള്‍ വിജയകരമായി ചെയ്‌ത് തീര്‍ക്കും. മേലധികാരികള്‍ നിങ്ങളോട് നല്ല മനോഭാവം പുലര്‍ത്തുകയും ജോലിക്കയറ്റം നല്‍കി അംഗീകരിക്കാനും സാധ്യതയുണ്ട്. കുടുംബാന്തരീക്ഷം സന്തോഷം നിറഞ്ഞതായിരിക്കും. അപൂര്‍ണമായ ജോലികള്‍ പൂര്‍ത്തിയാക്കും.
മിഥുനം: പുതിയ ജോലികള്‍ ഏറ്റെടുക്കാന്‍ പറ്റിയ ദിവസമല്ല ഇന്ന്. തളര്‍ച്ചയും മടിയും തോന്നാം. ഉദര അസ്വാസ്ഥ്യവും പ്രതീക്ഷിക്കാം. തൊഴില്‍പരമായ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകണമെന്നില്ല. മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് കാരണമാകാം. അനാവശ്യമായ ചെലവുകള്‍ക്കുള്ള സാധ്യതയും കാണുന്നു. എല്ലാ പ്രധാന പദ്ധതികളും തീരുമാനങ്ങളും നീട്ടിവയ്‌ക്കുക.
കര്‍ക്കടകം: അതീവ ശ്രദ്ധയോടെ വേണം ഇന്ന് കാര്യങ്ങള്‍ ചെയ്യാന്‍. കുടുംബത്തിലെ ഏറ്റുമുട്ടലുകള്‍ ഒഴിവാക്കുക. ദിവസം മുഴുവന്‍ വിനയം കൈവിടാതിരിക്കുക. പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ അത് സഹായിക്കും. അവിചാരിതമായ ചെലവുകള്‍ നേരിടാന്‍ തയ്യാറാവുക. നിയമവിരുദ്ധമായ പ്രവൃത്തികളില്‍ നിന്ന് മാറിനില്‍ക്കുന്നതാണ് നല്ലത്.