റാഫിയുടെ തിരക്കഥയില്‍ തീര്‍ത്ത “താനാരാ” ആഗസ്റ്റ് 23-ന് തിയ്യേറ്ററുകളിലെത്തും

റാഫി തിരക്കഥ എഴുതി ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, അജു വർഗീസ്, ദീപ്തി സതി, ചിന്നു ചാന്ദിനി, സ്നേഹ ബാബു, ജിബു ജേക്കബ് അണിനിരക്കുന്ന ചിത്രം “താനാരാ” ആഗസ്റ്റ് 23-ന് തിയേറ്ററുകളിലെത്തും. കേരളത്തില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലെ തിയ്യേറ്ററുകളിലും ഇതേ ദിവസം സിനിമ റിലീസ് ചെയ്യും.

ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടി, ഇന്ദ്രപ്രസ്ഥം, ഊട്ടി പട്ടണം, കിന്നരിപ്പുഴയോരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനായ ഹരിദാസ് ആണ് ‘താനാരാ’ ഒരുക്കിയിരിക്കുന്നത്. വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി മത്തായിയാണ് നിര്‍മ്മാതാവ്. സംഗീതം നല്‍കിയിരിക്കുന്നത് പ്രശസ്ത സംഗീത സം‌വിധായകന്‍ ഗോപി സുന്ദർ ആണ്.

മറ്റുള്ളവര്‍:

കോ – പ്രൊഡ്യൂസർ: സുജ മത്തായി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്: കെ.ആർ. ജയകുമാർ, ബിജു എം.പി, എന്നിവരാണ്. ഛായാ​ഗ്രഹണം: വിഷ്ണു നാരായണൻ. എഡിറ്റിംഗ് – വി സാജൻ. ഗാനരചന: ബി.കെ. ഹരിനാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പോഡുത്താസ്, കോ ഡയറക്ടർ: ഋഷി ഹരിദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റിയാസ് ബഷീർ, രാജീവ് ഷെട്ടി.

കലാസംവിധാനം: സുജിത് രാഘവ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രവീൺ എടവണ്ണപ്പാറ, ജോബി ആന്റണി, സ്റ്റിൽസ്: മോഹൻ സുരഭി, ഡിസൈൻ: ഫോറെസ്റ്റ് ഓൾ വേദർ, പി.ആർ.ഒ: വാഴൂർ ജോസ്, നിയാസ് നൗഷാദ് എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ. ഗുഡ്‌വിൽ എന്റർടൈൻമെൻറ്സും വൺ ഡേ ഫിലിംസും ചേർന്നു ചിത്രം തിയേറ്ററുകളിൽ എത്തിക്കും.

Print Friendly, PDF & Email

Leave a Comment

More News