ധാക്ക: ധാക്കയിലെ ഷെയ്ഖ് ഹസീന സർക്കാരിൻ്റെ പതനത്തിന് ശേഷം ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ ആക്രമണം ആരംഭിച്ചത് ഇപ്പോഴും തുടരുകയാണ്. ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ നിശബ്ദ കാഴ്ചക്കാരായി നോക്കി നില്‍ക്കുന്നു. ബംഗ്ലദേശിലെ കാവൽ ഗവൺമെൻ്റിൻ്റെ തലവൻ മുഹമ്മദ് യൂനസിൻ്റെ അവകാശവാദങ്ങളും അസ്ഥാനത്തായിരിക്കുകയാണ്. ഹിന്ദുക്കള്‍ക്ക് സുരക്ഷ ഉറപ്പും നൽകിയിട്ടും അക്രമികള്‍ക്കെതിരെ കേസെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ നടപടിയെടുക്കുകയോ ചെയ്യുന്നില്ല.
ഇസ്ലാമിക തീവ്രവാദികൾ ധാക്ക കോളേജിലെ ഹിന്ദു ഹോസ്റ്റൽ ആക്രമിക്കുകയും ക്ഷേത്രവും പ്രതിമകളും തകർക്കുകയും ചെയ്തു. ആക്രമണത്തിനിടെ ഹോസ്റ്റലിൻ്റെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഹിന്ദു ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ തകർക്കുകയും വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുകയും ചെയ്തു.
250 ലധികം സ്ഥലങ്ങളിൽ ഹിന്ദു സമൂഹത്തിൻ്റെ വീടുകളും ക്ഷേത്രങ്ങളും ആക്രമിക്കപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ആക്രമണത്തിൽ പ്രതിഷേധിച്ച് ഹിന്ദു സമൂഹം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രകടനം നടത്തി. ഹിന്ദുക്കൾക്ക് നേരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾക്കിടയിൽ, ബംഗ്ലാദേശിലെ കെയർടേക്കർ ഗവൺമെൻ്റിൻ്റെ തലവൻ മുഹമ്മദ് യൂനുസ് കഴിഞ്ഞ ആഴ്ച തലസ്ഥാനമായ ധാക്കയിലെ പ്രശസ്തമായ ധകേശ്വരി ദേവി ക്ഷേത്രം സന്ദർശിച്ചിരുന്നു. ആ സമയത്ത് മുഹമ്മദ് യൂനുസ് ഹിന്ദു സമുദായാംഗങ്ങളെ കാണുകയും അവരുടെ സുരക്ഷ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. രാജ്യത്ത് എല്ലാവർക്കും തുല്യാവകാശമുണ്ടെന്നും അദ്ദേഹം ഇതിനിടയിൽ പറഞ്ഞിരുന്നു. രാജ്യത്തെ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അദ്ദേഹം പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്ന വിദ്യാർത്ഥികളോട് ആവശ്യടുകയും ചെയ്തിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച മുഹമ്മദ് യൂനുസ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയെക്കുറിച്ച് അറിയിച്ചിരുന്നു. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷയെക്കുറിച്ച് പ്രൊഫസർ യൂനുസ് ന്യൂഡൽഹിക്ക് ഉറപ്പ് നൽകിയെങ്കിലും, അദ്ദേഹത്തിന്റെ ഉറപ്പ് അസ്ഥാനത്തായിരിക്കുകയാണെന്നാണ് തുടര്‍ന്നു നടന്ന അക്രമ സംഭവങ്ങള്‍ തുറന്നു കാണിക്കുന്നത്.