ഹൂസ്റ്റണ്‍: റിവര്‍സ്റ്റോണ്‍ ഒരുമയുടെ ഓണാഘോഷവും കുടുംബ സംഗമവും ആഗസ്റ്റ് 24 ശനിയാഴ്ച വൈകീട്ട് 4 മണിക്ക് സ്റ്റാഫോര്‍ഡ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഹാളില്‍ വച്ച് നടക്കും.
കേരളത്തനിമ നിലനിര്‍ത്തുന്ന മാവേലി എഴുന്നള്ളത്ത്, ചെണ്ടമേളം, വള്ളംകളി, തിരുവാതിര, ഓണപ്പാട്ടുകള്‍, ഡാന്‍സുകള്‍ തുടങ്ങി പതിനെട്ടോളം പരിപാടികള്‍ വേദിയില്‍ അരങ്ങേറും.
വൈകീട്ട് 7 മണിക്ക് ചേരുന്ന പൊതുസമ്മേളനം മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട് ഉദ്ഘാടനം ചെയ്യും. കള്‍ച്ചറല്‍ പ്രോഗ്രാം ജഡ്ജ് ജൂലി മാത്യു ഉദ്ഘാടനം ചെയ്യും. ഒരുമ പ്രസിഡന്റ് ജിന്‍സ് മാത്യു അദ്ധ്യക്ഷത വഹിക്കും. ഫാ. ജോഷി വലിയവീട്ടില്‍, മാഗ് പ്രസിഡന്റ് മാത്യൂസ് മുണ്ടയ്ക്കല്‍, സിനിമാതാരം ആര്‍തര്‍ ബാബു ആന്റണി, ജയിംസ് ചാക്കോ മുട്ടുങ്കല്‍, റീനാ വര്‍ഗീസ്, ജോണ്‍ ബാബു എന്നിവര്‍ പ്രസംഗിക്കും.
ഡോ. ജോസ് തൈപ്പറമ്പില്‍, മേരി ജേക്കബ്, സെലിന്‍ ബാബു, ഡോ. സീനാ അഷ്‌റഫ് എന്നിവര്‍ എം.സിമാരായി പ്രവര്‍ത്തിക്കും.
എട്ടു മണിക്ക് മലയാളത്തനിമ നിലനിര്‍ത്തുന്ന അറൂനൂറ് പേര്‍ക്കുള്ള ഓണ സദ്യ വിളമ്പും.
ഓണാഘോഷ സമ്മേളനത്തിന്റെ പ്രവര്‍ത്തന വിജയത്തിനായുള്ള കമ്മിറ്റികള്‍ക്ക് നവീന്‍ ഫ്രാന്‍സീസ്, വിനോയി കൈച്ചിറയില്‍, ജോബി ജോസ്, ജിജി പോള്‍ എന്നിവര്‍ നേതൃത്വം നല്‍കും.