എടത്വ: ശ്രീനാരായണ ഗുരുദേവന്റെ 170 മത് ജയന്തിദിനാ ഘോഷത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻറെ ആഭിമുഖ്യത്തിൽ സംയുക്തഘോഷയാത്രയും, പൊതുസമ്മേളനവും ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പച്ച ചുടുകാട്ടിൽ ഓഡിറ്റോറിയത്തിൽ നടന്നു.യോഗം വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ് അധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ അഡ്വ: പി. സുപ്രമോദം ജയന്തി ദിന സന്ദേശം നല്‍കി. തുടർന്ന് വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിവിധ മത പ്രതിനിധികളായ അഡ്വ: നാസര്‍ പൈങ്ങ മഠം, ഫാ. ജോസഫ് ചൂളപറമ്പിൽ സുജിത്ത് തന്ത്രികൾ എന്നിവര്‍ നേതൃത്വം നല്‍കിയ സർവ്വമതപ്രാർത്ഥന സമ്മേളനവും നടന്നു.
യൂണിയൻ കൗൺസിലർമാരായ സന്തോഷ് വേണാട്, ഉമേഷ് കൊപ്പാറ,സിമ്മി ജിജി,പോഷക സംഘാടന ഭാരവാഹികളായ വികാസ് വി. ദേവൻ, സി.പി ശാന്ത, ഉണ്ണി ഹരിദാസ്, സുചിത്ര രാജേന്ദ്രൻ, പീയുഷ് പി. പ്രസന്നൻ, സുജിത്ത് മോഹനൻ,വിമല പ്രസന്നൻ,സുജി സന്തോഷ് , സുജിത്ത് തന്ത്രികൾ, സനൽ ശാന്തി, ബ്രിജിലാൽ, ശാലിനി,കെ. സോമൻ,പി.വി വിജയൻ, ആര്യ അനിൽ,ശ്രീക്കുട്ടി, രൂപേഷ്,അനുശ്രീ,വീണ ബൈജു എന്നിവർ നേതൃത്വം നല്‍കി.
40 ശാഖകളിൽ നിന്നുള്ള അയ്യായിരത്തോളം പീതാംബരധാരികൾ അണിനിരന്നു കൊണ്ടുള്ള വർണ്ണപകിട്ടാർന്ന ഘോഷയാത്ര പച്ച ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് എടത്വ ടൗണിൽ എത്തി വെട്ടുതോട് പാലത്തിന് സമീപം സമാപിച്ചു.