ന്യൂഡല്‍ഹി: മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വന്‍ ഇബ്‌റാഹീം വിവിധ ഇന്ത്യന്‍ മുസ്്‌ലിം നേതാക്കളുമായി ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ഫലസ്തീന്‍ പ്രശ്‌നത്തിലെ ലോക രാഷ്ട്രങ്ങളുടെ മൗനം നിരാശാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള ഇന്ത്യയിലെ ഉത്തരേന്ത്യന്‍ മുസ്ലിംകളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയില്‍ നടക്കും രേഖപ്പെടുത്തിയ അദ്ദേഹം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വൈജ്ഞാനിക മുന്നേറ്റം മാതൃകാപരമാണെന്നും അഭിപ്രായപ്പെട്ടു.
ഫലസ്തീന്‍ വിഷയത്തിലുള്ള ഇടപെടലുകള്‍ക്ക് മലേഷ്യന്‍ പ്രധാനമന്ത്രി നേതൃത്വം വഹിക്കണമെന്ന് ഇന്ത്യന്‍ പണ്ഡിതന്‍മാര്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബൂബക്കര്‍ അഹ്‌മദിനെ പ്രതിനിധീകരിച്ചുകൊണ്ട് മുസ്്‌ലിം ജമാഅത്ത് ഇന്ത്യാ ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ഡല്‍ഹി ജമാ മസ്ജിദ് ഇമാം അഹ്‌മദ് ബുഖാരി തുടങ്ങിയ വിവിധ മുസ്ലിം സംഘടനാ നേതാക്കള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.