ചിങ്ങം: അനാവശ്യമായി പണം ചെലവഴിക്കുന്നതുകാരണം ഇന്ന് നിങ്ങൾ സാമ്പത്തിക ഞെരുക്കം അനുഭവിക്കും. ധാരളിത്തവും അനാവശ്യ ചെലവുകളും ഒഴിവാക്കുക.
കന്നി: നിങ്ങളുടെ പ്രിയപ്പെട്ടവർ ഇന്ന് ചില ആവശ്യങ്ങൾ ഉന്നയിക്കും. ബിസിനസ് രംഗത്തുനിന്ന് ഉയർച്ചയുടെ ചില വാർത്തകൾ വരും. നിങ്ങളുടെ തെറ്റുകൾ മനസിലാക്കി ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുക. ഇത് കാരണം ഭാവിയിൽ പുതിയ പദ്ധതികൾ രൂപപ്പെടുത്താൻ കഴിയും.
തുലാം: പഴയ അനുഭവങ്ങളിൽ നിന്നും ഉജ്ജ്വലമായ ഭാവിയിലേക്കുള്ള കാര്യങ്ങൾ ഇന്ന് നിങ്ങൾ നേടും. നിങ്ങളുടെ അധീനതയിലുള്ള ചില വിലകൂടിയ വസ്തുക്കളുടെ മേൽ നിങ്ങൾ കൂടുതൽ ശ്രദ്ധാലുവായിരിക്കും. പല കാര്യങ്ങളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇന്നു നിങ്ങളെ സമ്മർദത്തിലാക്കും.
വൃശ്ചികം: ചിട്ടയില്ലാത്ത ഭക്ഷണശീലവും അനാരോഗ്യകരമായ ജീവിതരീതികളും ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. ആരോഗ്യമുള്ള ഭക്ഷണം നിങ്ങളെ സന്തോഷത്തോടെയിരിക്കാൻ സഹായിക്കും.
ധനു: ഇന്ന് നിങ്ങളുടെ ജീവിതത്തിലുണ്ടായിട്ടുള്ള പല ബുദ്ധിമുട്ടുകളുടെയും കാരണം കണ്ടെത്താൻ നിങ്ങൾ ശ്രമിക്കും. വളരെ സമയമെടുക്കുമെങ്കിലും അവസാനം നിങ്ങളതിന് മതിയായ ഉത്തരങ്ങൾ കണ്ടെത്തുകയും ചെയ്യും.
മകരം: അമിതമായ ജോലിഭാരം നിങ്ങളെയിന്ന് ബുദ്ധിമുട്ടിക്കും. എന്നിരുന്നാലും നിങ്ങൾ സമ്മർദത്തിൽ പെടുന്നയാളല്ല. നിങ്ങൾ ഒരു ലക്ഷ്യം വച്ച് ജോലി ചെയ്യുമ്പോൾ അതിൽ നിന്നും പിന്തിരിപ്പിക്കാൻ കഴിയില്ല. അതിൽ നിങ്ങൾ വിജയിക്കുകയും ചെയ്യും.
കുംഭം: നിങ്ങളുടെ ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി ജോലിയുടെ വേഗം പരമാവധി വർധിപ്പിച്ച് ക്രമമായി ചെയ്യാൻ ശ്രമിക്കും, പക്ഷേ ക്യത്യസമയത്ത് നിങ്ങൾക്ക് അത് പൂർത്തീകരിക്കാൻ കഴിയാതെ വരും. പ്രതീക്ഷ കൈവിടാതിരിക്കുക. നാളെ ഒരു നല്ല ദിവസമായിരിക്കും. മാനസിക പിരിമുറുക്കം കുറക്കുക. വിനോദങ്ങള്‍ക്കായി സമയം കണ്ടെത്തുക.
മീനം: നിങ്ങൾക്ക് ഇന്ന് വലിയ ചെലവുകൾ വന്നേക്കാം. പക്ഷേ ആവശ്യങ്ങളും ആഗ്രഹങ്ങളും തമ്മിൽ വേർതിരിച്ച് ചിന്തിക്കുമ്പോൾ നിങ്ങൾക്കവയിൽ കൂടുതലും ഒഴിവാക്കാൻ സാധിക്കും. ഇന്ന് ചെറിയ പരിധിവച്ച് ശീലിക്കുന്നത്, നാളെ നല്ല സമ്പാദ്യത്തിന് കാരണമാകും.
മേടം: മീറ്റിങ്ങുകളും പദ്ധതികളും ജോലികളുമായി നിങ്ങൾ ഇന്നുമുഴുവൻ തിരക്കിലായിരിക്കും. മറ്റുള്ളവരുടെ സംസാരിക്കാത്തതുമൂലം മൂലം നിങ്ങളുടെ മനസ് മടുക്കും. ഇന്ന് നിങ്ങൾ നല്ല ക്ഷീണിതനാവുകയും ചെയ്യും.
ഇടവം: ഇന്ന് നിങ്ങൾ ശരിക്കും സന്തോഷം നൽകുന്നതായിരിക്കും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരും ഇന്ന് നിങ്ങൾക്ക് ഊഷ്മളമായ സ്നേഹാന്തരീക്ഷം പകരുന്നതാണ്. പുതിയ ബന്ധുക്കളും പുതിയ സുഹൃത്തുക്കളും നിങ്ങളുടെ ബിസിനസിൽ അല്ലെങ്കിൽ തൊഴിലിൽ മേന്മ തനൽകും. ഒരു ചെറിയ യാത്ര നിങ്ങൾക്ക് ഏറെ സന്തോഷം കൊണ്ടുവരും. ചുരുക്കത്തിൽ, ഈ ദിവസം എല്ലാ മേഖലകളിലും നിങ്ങൾക്ക് സന്തോഷം പ്രദാനം ചെയ്യുന്നതായിരിക്കും.
മിഥുനം: ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെ സന്തോഷം കൊണ്ടുവരും. ജോലിയിൽ സ്ഥാനക്കയറ്റം മൂലം നിങ്ങളുടെ ചുമതലകൾ വർധിക്കുന്നതാണ്. നിങ്ങളുടെ വിജയവും സമ്പൽ സമൃദ്ധിയും കൂടുമ്പോൾ അഹങ്കാരം വരാതെ ശ്രദ്ധിക്കണം.
കര്‍ക്കടകം: ഇന്ന് നിങ്ങൾ ഒരു ചെറിയ യാത്രയോ തീർഥാടനമോ ആസൂത്രണം ചെയ്യാം. ദിവസം മുഴുവനും മാനസികമായി ശാന്തനായിരിക്കാനും ശാരീരികമായി മികച്ച നിലയിലായിരിക്കാനും സാധ്യതയുണ്ട്. ഇന്ന് നിങ്ങളുടെ സുഹൃത്തുക്കളോടും സ്നേഹിതരോടും വളരെ സന്തോഷകരമായി സമയം ചെലവഴിക്കാൻ സാധ്യത കാണുന്നു.