കൊല്ലം: ഭൂമി രജിസ്ട്രേഷനും അളവെടുപ്പും പോക്കുവരവും മറ്റും പൂർണമായും ഓൺലൈനിൽ ചെയ്യാം. രജിസ്ട്രേഷൻ, റവന്യൂ, സർവേ വകുപ്പുകളിൽ നടത്തിയിരുന്ന ഭൂസേവനങ്ങൾ ഒറ്റ പോർട്ടലിലേക്ക് മാറ്റുന്നതോടെ ഈ മൂന്ന് കാര്യങ്ങളും വീട്ടിലിരുന്ന് ചെയ്യാൻ കഴിയുമെന്നതാണ് നേട്ടം.
വിൽപന നടത്തുന്ന ഭൂമിയുടെ തണ്ടപ്പേര് സർട്ടിഫിക്കറ്റിനായി റവന്യൂ വകുപ്പിൽ അപേക്ഷ നൽകണം, ഭൂമി ഇടപാടിന് മുമ്പ് സർവേ വകുപ്പിന് സ്കെച്ച് നൽകണം. ഇവ ലഭിച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക് രജിസ്ട്രേഷന് നടത്താം. ആധാരത്തിന്റെ വിവിധ മോഡലുകൾ പോർട്ടലിൽ ലഭ്യമാകും. നിങ്ങൾക്ക് അനുയോജ്യമായ ടെംപ്ലേറ്റിൻ്റെ അടിസ്ഥാനത്തിൽ നിങ്ങളുടെ വ്യക്തി വിശദാംശങ്ങൾ നൽകുക. ആധാരമെഴുത്തുകാരുടെ സഹായത്തോടെയും ഇത് ചെയ്യാൻ കഴിയും. സ്റ്റാമ്പിനുള്ള ഇ-ഫീസും രജിസ്ട്രേഷനും ഉപഭോക്താവിൻ്റെ അക്കൗണ്ടിൽ നിന്ന് നേരിട്ട് അടയ്ക്കണം.
ഇടനിലക്കാരെ ഒഴിവാക്കാനും അധിക ഫീസ് വാങ്ങാതിരിക്കാനുമാണിത്. ആധാരമെഴുത്ത് പൂർത്തിയായാൽ ഒപ്പിടുന്നതിന് ഉടമ സബ് രജിസ്ട്രാർ ഓഫീസിൽ പോകേണ്ടിവരും. സബ് രജിസ്ട്രാർ ഓഫീസിൽ എത്താതെ രജിസ്ട്രേഷൻ നടത്തുന്ന സംവിധാനം കൊണ്ടുവരാനും ശ്രമം നടക്കുന്നുണ്ട്.രജിസ്ട്രേഷൻ നടക്കുമ്പോൾ തന്നെ സർവേ, റവന്യൂ രേഖകളിൽ പുതിയ ഉടമയുടെ പേരും വിവരങ്ങളും രേഖപ്പെടുത്തും.
അതുകൊണ്ടുതന്നെ പോക്കുവരവ് ചെയ്യാൻ പ്രത്യേക അപേക്ഷ നൽകേണ്ടതില്ല. സ്ഥലപരിശോധന ആവശ്യമുള്ള പോക്കുവരവ് കേസുകളിൽ, ഉദ്യോഗസ്ഥ സംഘത്തിന് തത്സമയം തന്നെ അറിയിപ്പ് നൽകും. ഐ.എൽ.എം.ഐ.എസ്. പോർട്ടൽ വഴി ഓൺലൈനായി മൂന്നു വകുപ്പുകൾക്കുമുള്ള ഫീസ് അടയ്ക്കാം.