HUDMA മെഗാ ഓണാഘോഷം ഓഗസ്റ്റ് 24 ശനിയാഴ്ച

ന്യൂയോര്‍ക്ക്: റോക്ക്‌ലാന്റ് കൗണ്ടി ഈ വര്‍ഷത്തെ പ്രഥമ ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഹഡ്സണ്‍ മലയാളി അസ്സോസിയേഷന്‍ (HUDMA) ഭാരവാഹികള്‍ അറിയിച്ചു.

പേള്‍റിവറിലുള്ള പേള്‍ റിവര്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തിലാണ്‌ ഓഗസ്റ്റ്‌ 24-ാം തിയ്യതി ശനിയാഴ്ച രാവിലെ 11 മണി മുതല്‍ വൈകിട്ട്‌ 6 മണി വരെ ഓണാഘോഷങ്ങള്‍ അരങ്ങേറുക.

11 മണി മുതല്‍ സിത്താര്‍ പാലസ്‌, കറി ആന്റ്‌ സ്പൈസസ്‌ എന്നീ റസ്റ്റോറന്റുകള്‍ ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണ സദ്യ ആരംഭിക്കും. ആയിരത്തോളം പേരെയാണ്‌ സദ്യക്ക്‌ പ്രതീക്ഷിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഉച്ചയ്ക്ക് 12 മണി മുതല്‍ ഹഡ്മ അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ ആരംഭിക്കും. 2:00 മണിക്ക് മഹാബലിയുടെ വരവേല്‍പ്‌. തുടര്‍ന്ന്‌ പൊതുസമ്മേളനത്തില്‍ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും.

3:00 മണിക്ക് ‘സാധക’ എന്റര്‍ടൈന്‍മെന്റ്സ്‌ നേതൃത്വം നല്‍കുന്ന, ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ ‘ഒരു നറു പുഷ്പമായ്‌’ ഗാനമേള ആരംഭിക്കും. പ്രശസ്ത ഗായകരായ പണ്ഡിറ്റ്‌ രമേഷ്‌ നാരായണ്‍, മധുശ്രീ നാരായണന്‍, സാധക
അലക്സാണ്ടര്‍ എന്നിവര്‍ പാടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റോബര്‍ട്ട് അരീച്ചിറ (പ്രസിഡന്റ്) 845 309 6849, ഷൈമി ജേക്കബ് (സെക്രട്ടറി), ബിനു പോള്‍ (കോ-ഓര്‍ഡിനേറ്റര്‍) 845 558 1976.

Print Friendly, PDF & Email

Leave a Comment