സ്വാതന്ത്ര്യ ദിനത്തെ നിസ്സാരതയോടെ സമീപിക്കുന്ന ഈ നാളുകളിൽ ശിപായി ലഹളയിൽ നിന്ന് തുടങ്ങി ഒരു നൂറ്റാണ്ടു നീണ്ട പോരാട്ടത്തിലൂടെയാണ് നാം സ്വാതന്ത്ര്യം നേടിയെടുത്തതെന്ന് എല്ലാവരും ഓർമിക്കണമെന്നു ഡോ. അഡ്വ. മാത്യു കുഴൽനാടൻ എം എൽ എ. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയ കേരള ചാപ്റ്റർ ഫിലഡൽഫിയയിൽ സംഘടിപ്പിച്ച സ്വാതന്ത്യ ദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ രൂപീകരണത്തിന് ശേഷമാണ് രാജ്യത്തിന് ഐക്യവും അഖണ്ഡതയും കൈവന്നതും. ഇന്ത്യ ഇന്ത്യക്കാരൻ്റെതെന്ന വികാരം രാജ്യമെങ്ങും പടർന്നു പന്തലിച്ചതും. .സ്വാതന്ത്ര്യാനന്തര ഭാരതത്തെ ഒരുമിച്ച് നിർത്തിയത് കോൺഗ്രസിൻ്റെ ത്രിവർണ്ണ പതാകയാണ്. കേരളത്തിലെ ദുർഭരണത്തിനും അഴിമതിക്കുമെതിരെ വിട്ടു വീഴ്‌ചയില്ലാത്ത പോരാട്ടം നയിച്ചുകൊണ്ടിരിക്കുന്നതിനാൽ തന്നെ വേട്ടയാടി ഇല്ലായ്മ ചെയ്യുവാനാണ് കേരളത്തിലെ ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .ദേശീയ പതാക ഉയർത്തലോടു കൂടിയാണ് ആഘോഷച്ചടങ്ങുകൾക്കു തുടക്കമായത് .
തുടർന്ന് ചെണ്ടമേളവും ഘോഷയാത്രയും നടന്നു. വയനാടു ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്കു ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടുള്ള വീഡിയോ പ്രദർശനവുംഉണ്ടായിരുന്നു.
മുഖ്യാതിഥി ഡോ. മാത്യു കുഴൽനാടൻ എംഎൽഎ, ഐ ഒ സി പെൻസിൽവാനിയ ചാപ്റ്റർ ചെയർമാൻ സാബു സ്‌കറിയ, ജനറൽ സെക്രട്ടറി സുമോദ് ടി. നെല്ലിക്കാല,. ട്രഷറർ ഫിലിപ്പോസ് ചെറിയാൻ, വൈസ്. ചെയർമാൻ ശ്രീ ജീമോൻ ജോർജ്, വൈസ് പ്രസിഡൻ്റുമാർ. അലക്‌സ് തോമസ്, കുര്യൻ രാജൻ എന്നിവർ ചേർന്നു നിലവിളക്കു കൊളുത്തി ചടങ്ങിനു തുടക്കമിട്ടു. തുടർന്ന് അമേരിക്കൻ ഇന്ത്യൻ ദേശീയഗാനങ്ങൾ റേച്ചൽ ഉമ്മൻ ചടങ്ങിൽ ആലപിച്ചു. ഐ ഒ സി പെൻസിൽവാനിയ ചാപ്റ്റർ വൈസ് പ്രസിഡൻ്റ്- കുര്യൻ രാജൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ചെയർമാൻ സാബു സ്കറിയ, വീഡിയോ സന്ദേശത്തിലൂടെ പ്രസിഡന്റ് ഈപ്പൻ ഡാനിയൽ എന്നിവർ പ്രസംഗിച്ചു
കൂടാതെ വിവിധ ഓർഗനൈസേഷനുകളെ പ്രതിനിധീകരിച്ച് അഭിലാഷ് ജോൺ (ട്രൈസ്റ്റേറ്റ് കേരള ഫോറം) , റെവ. ഫിലിപ്പ് മോടയിൽ – പമ്പ മലയാളി അസോസിയേഷൻ ,ശ്രീജിത്ത് കോമത്ത്- (മാപ്പ് ഫിലഡൽഫിയ ),ഷൈല രാജൻ- ഓർമ്മ, രാജൻ സാമുവൽ (ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ), സാജൻ വർഗീസ്- (കോട്ടയം അസോസിയേഷൻ) എന്നിവർ ആശംസകൾ അർപ്പിച്ചു. ഐ ഒ സി പെൻസിൽവാനിയ ചാപ്റ്റർ വൈസ് ചെയർമാൻ ജീമോൻ ജോർജ് മുഖ്യാതിഥിയെ സദസ്സിനു പരിചയപ്പെടുത്തി . ജനറൽ സെക്രട്ടറി സുമോദ് നെല്ലിക്കാല അവതാരകനായിരുന്ന പരിപാടിയിൽ വൈസ് ചെയർമാൻ അലക്‌സ് തോമസ് സ്വാഗതവും ട്രെഷറർ ഫിലിപ്പോസ് ചെറിയാൻ നന്ദിയും അറിയിച്ചു.
ജെയ്‌സൺ ഫിലിപ്പ് , സ്റ്റീഫൻ മനോജ്, സൂസൻ മാത്യു, ജീമോൻ ജോർജ്,തന്യാ ജോസി,ബിജു എബ്രഹാം, പ്രസാദ് ബേബി,അബിയ മാത്യു, റേച്ചൽ ഉമ്മൻ എന്നിവർ ചടങ്ങിൽ സോളോ ആലപിച്ചു .ഭരതം ഡാൻസ് അക്കാദമി ഭരതനാട്യവും റൈസിങ് സ്റ്റാർസ് , പ്രഭ, സംഗീത എന്നിവർ നൃത്തവും ചടങ്ങിൽ അവതരിപ്പിച്ചു. ജിത്തു ജോബ് ഡിജെ ആയിരുന്നു. തോമാസുകുട്ടി വർഗീസ് , ഫെയ്ത്ത് എൽദോ എന്നിവർ പ്രോഗ്രാം കോർഡിനേറ്റർമാരായിരുന്നു.പരിപാടിയോടനുബന്ധിച്ചു ഡിന്നറും ഒരുക്കിയിരുന്നു.